സന്തോഷ് ട്രോഫി സെമിയിൽ കർണാടകയുമായി ഏറ്റുമുട്ടുന്ന കേരള താരങ്ങൾ എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിയില്‍ കേരളവും കര്‍ണാടകയും ഏറ്റുമുട്ടുമ്പോള്‍ ഓര്‍മകള്‍ തൃശ്ശൂരിന്റെ കളി മൈതാനത്തെത്തും. അവിടെനിന്ന് തുടങ്ങിയതാണ് കേരളപരിശീലകന്‍ ബിനോ ജോര്‍ജും കര്‍ണാടക പരിശീലകന്‍ ബിബി തോമസും തമ്മിലുള്ള സൗഹൃദം.
തൃശ്ശൂര്‍ ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലും ആലുക്കാസും ചേര്‍ന്ന് നടത്തിയ കോച്ചിങ് ക്യാമ്പിലൂടെയാണ് ഇരുവരുടെയും ഫുട്‌ബോള്‍ പ്രവേശനം. അവിടെ പരിശീലകന്‍ ജോസഫ് റെയ്‌സിന് കീഴില്‍ ബിബിയും ബിനോയും പന്ത് തട്ടിത്തുടങ്ങി. പിന്നീട് തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജിലും ഒരേകാലത്ത് പഠിച്ചു. രണ്ട് പേരും കോളേജ് ടീമിലും ഒരുമിച്ചുകളിച്ചു. അന്ന് ഇവരോടൊപ്പമുണ്ടായിരുന്ന ടി.ജി. പുരുഷോത്തമന്‍ ഇപ്പോള്‍ കേരള ടീമിന്റെ സഹപരിശീലകനായുണ്ട്.
ബിനോയ്‌ക്കെതിരേ കളിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിബിയുടെ മറുപടി ഇങ്ങനെ. ‘സൗഹൃദം വേറെ, കളി വേറെ, ഗ്രൗണ്ടിലിറങ്ങിയാല്‍ ടീമിന്റെ വിജയം മാത്രമാണ് ലക്ഷ്യം’.
ബിനോ പിന്നീട് എം.പി.ടി. ഗോവയിലും എഫ്.സി. കൊച്ചിനിലും മുഹമ്മദന്‍സിലുമൊക്കെ കളിച്ചു. ബിബി മഹീന്ദ്ര, ഫ്രാന്‍സ ഗോവ, റെയില്‍വേസ്, കെ.എസ്.ഇ.ബി. എന്നിവയുടെ ജേഴ്‌സിയണിഞ്ഞു.
കളിയില്‍നിന്ന് വിരമിച്ചശേഷം രണ്ടുപേരും പരിശീലന മേഖലയിലേക്ക് തിരിഞ്ഞു. ബിനോ പ്രൊ ലൈസന്‍സുള്ള കോച്ചായപ്പോള്‍ ബിബി എ ലൈസന്‍സ് സ്വന്തമാക്കി. ബിനോ കേരളത്തിലെ വിവിധടീമുകളെയും സന്തോഷ് ട്രോഫി പരിശീലകന്റെയും ചുമതലവഹിച്ചു. 2015-ല്‍ കേരളം അണ്ടര്‍-15 സൗത്ത് സോണ്‍ ഫുട്‌ബോളില്‍ ചാമ്പ്യന്‍മാരാകുമ്പോള്‍ ബിബിയായിരുന്നു പരിശീലകന്‍.
കഴിഞ്ഞ 12 വര്‍ഷമായി മംഗലാപുരം യെനെപോയ സര്‍വകലാശാല ഫുട്‌ബോള്‍ പരിശീലകനാണ്.
Content Highlights: Santhosh Trophy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..