ജേതാക്കൾക്കുള്ള ട്രോഫിയുമായി ബംഗാൾ നായകൻ മനതോഷ് ചക്‌ലദാർ, കേരള നായകൻ ജിജോ ജോസഫ് എന്നിവർ | Photo: മാതൃഭൂമി
കേരളം
അര്‍ജുന്‍ ജയരാജ്
കേരള ടീമിന്റെ മധ്യനിരയിലെ കരുത്തനാണ് അര്‍ജുന്‍ ജയരാജ്. മികച്ച സെറ്റ്പീസുകളും ത്രൂപാസുകളുമായി കളത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ കെല്‍പ്പുള്ള താരം. സെമിയല്‍ കര്‍ണാടകയ്‌ക്കെതിരേ ഗോള്‍നേടാനും സാധിച്ചു. ഒപ്പം ഒട്ടേറെ ഗോളുകള്‍ക്ക് വഴിയൊരുക്കി. മുന്നേറ്റത്തിന്റെയും പ്രതിരോധത്തിന്റെയും കണ്ണി.
സോയല്‍ ജോഷി
ആക്രമിച്ച് അതുപോലെ പിന്നോട്ടിറങ്ങി പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള താരമാണ് സോയല്‍ ജോഷി. വലതുവിങ്ങിലൂടെയുള്ള കേരളത്തിന്റെ അറ്റാക്കുകള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് സോയലാണ്. ഒപ്പം വേഗത്തില്‍ പന്ത് ക്ലിയര്‍ ചെയ്യാനുള്ള മികവുമുണ്ട്.
ടി.കെ ജസിന്‍
കേരളത്തിന്റെ സൂപ്പര്‍സബ്. ആറു ഗോളുമായി ടൂര്‍ണമെന്റില്‍ ഗോള്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. അര്‍ധാവസരങ്ങള്‍പോലും മുതലെടുക്കും. വേഗമേറിയ നീക്കങ്ങള്‍കൊണ്ട് എതിര്‍പ്രതിരോധത്തെ വിറപ്പിക്കും.
ബംഗാള്‍
ഫര്‍ദിന്‍ അലി മൊല്ല
ബംഗാളിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍. അഞ്ചു ഗോളടിച്ച് ടോപ്സ്‌കോറര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. മികച്ച ലോങ് റേഞ്ചര്‍ ഷോട്ടുകള്‍. ടൂര്‍ണമെന്റില്‍ ഹൈ പ്രൊഫൈല്‍ താരം. എ.ടി.കെ. കൊല്‍ക്കത്ത എ.എഫ്.സി. കപ്പ് കളിച്ചപ്പോള്‍ ടീമില്‍ അംഗമായിരുന്നു.
സുഭേന്ദു മണ്ഡി
ബംഗാള്‍ പ്രതിരോധത്തിന് ചുക്കാന്‍പിടിക്കുന്ന താരം. പന്ത് ക്ലിയര്‍ചെയ്ത് അപകടം ഒഴിവാക്കുന്നതില്‍ മിടുക്കന്‍. ഉയര്‍ന്ന ക്രോസുകള്‍ നല്‍കി കൗണ്ടര്‍ അറ്റാക്കുകള്‍ രൂപപ്പെടുത്തും. സന്തോഷ് ട്രോഫിയിലെ പ്രകടനം ഈസ്റ്റ് ബംഗാളിലുമെത്തിച്ചു.
മനതോഷ് ചക്‌ലദാര്‍
ബംഗാളിന്റെ ക്യാപ്റ്റന്‍. കേരള മുന്നറ്റത്തിന് വെല്ലുവിളി. അപാരമായ നായകമികവ്. ഉയരം മുതലെടുത്ത് കളിക്കുന്ന താരം. സെറ്റ്പീസുകളിലെ അപകടം ഒഴിവാക്കാന്‍ മികവ്. ഗോകുലം, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ക്കായി കളിച്ച അനുഭവസമ്പത്ത്.
Content Highlights: players to watch out for in santhosh trophy final 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..