.jpg?$p=1990e2a&f=16x10&w=856&q=0.8)
ഗാലറിയിൽ നമസ്‌കരിക്കുകയും നോമ്പ് തുറക്കുകയും ചെയ്യുന്ന കാണികൾ | Photo: Instagram/ Stories of malappuram
മലപ്പുറം: റംസാന്‍ മാസമാണ്, നോമ്പ് കാലമാണ്, കൂടാതെ മലപ്പുറവും, കളി കാണാന്‍ ആളുണ്ടാകുമോ? സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മലപ്പുറം വേദിയാകാന്‍ ഒരുങ്ങുമ്പോള്‍ സംഘാടകരുടെ സംശയം ഇതെല്ലാമായിരുന്നു. എന്നാല്‍ ആ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്കും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലേക്കും ആയിരങ്ങള്‍ ഒഴുകിയെത്തി.
കേരളത്തിന്റെ ഓരോ ഗോള്‍ വീഴുമ്പോഴും ഗാലറി ആവേശത്തിലമര്‍ന്നു. ആരാധകരൊരുക്കിയ മെക്‌സിക്കന്‍ തിരമാലകള്‍ കണ്ണിന് കുളിര്‍മയായി. മൊബൈല്‍ ഫോണിന്റെ ടോര്‍ച്ച് തെളിയിച്ച് അവര്‍ ഗാലറിയില്‍ മിന്നാമിന്നികളെയുണ്ടാക്കി.
പയ്യനാട് സ്റ്റേഡിയത്തില്‍ രാജസ്ഥാനെ അഞ്ചു ഗോളിന് കേരളം തകര്‍ക്കുന്ന കാഴ്ച്ചക്ക് സാക്ഷിയാകാന്‍ എത്തിയത് 28,319 കാണികളാണ്. പശ്ചിമ ബംഗാളിനെതിരായ മത്സരത്തിനെത്തിയത് 23,180 ആരാധകരാണ്. ഇതെല്ലാം ഔദ്യോഗിക കണക്കു മാത്രം. കാണികളുടെ എണ്ണം ഇതിലും കൂടുതലുണ്ടായേക്കാം.
അതു മാത്രമല്ല, എട്ടു മണിക്ക് തുടങ്ങുന്ന കേരളത്തിന്റെ മത്സരങ്ങള്‍ കാണാന്‍ ആറു മണിക്കുമുമ്പേ ഗാലറിയിലെത്തി ആളുകള്‍ സീറ്റുറപ്പിച്ചിരുന്നു. നോമ്പ് തുറക്കാനുള്ള ഭക്ഷണം കൈയില്‍ കരുതിയാണ് പലരും സ്റ്റേഡിയത്തിലെത്തിയത്. ഇവര്‍ നോമ്പു തുറന്നതും മഗ്‌രിബ് നമസ്‌കരിച്ചതുമെല്ലാം ഗാലറിയില്‍ ഇരുന്നാണ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..