മാഞ്ഞുപോകാത്ത കിരീടപ്പോരാട്ടങ്ങള്‍


കേരള ഗോൾകീപ്പർ വി. മിഥുൻ | Photo: facebook.com/mithunvmithu/

1989 പരാജയത്തിന്റെ കഥ അന്നത്തെ കേരള ടീം ക്യാപ്റ്റന്‍ സി.പി. ഹരിദാസ് ഓര്‍ക്കുന്നു

എന്റെ ആറാം സന്തോഷ് ട്രോഫിയായിരുന്നു ഗുവാഹാട്ടിയില്‍. അന്നാദ്യമായിട്ടായിരുന്നു കേരളത്തിനുപുറത്ത് കേരളം ഫൈനല്‍ കളിക്കുന്നത്. അതിനുമുമ്പ് എറണാകുളത്തും കൊല്ലത്തുമായിരുന്നു ഫൈനല്‍.

സെമിയില്‍ കര്‍ണാടകയായിരുന്നു എതിരാളി. ഗോള്‍കീപ്പര്‍ കെ.ടി. ചാക്കോയുടെ ഗംഭീരപ്രകടനത്തില്‍ നമ്മള്‍ സഡന്‍ഡെത്തില്‍ അവരെ തോല്‍പ്പിച്ചു. ഫൈനലില്‍ ബംഗാള്‍. മുമ്പ് 22 തവണ കിരീടം നേടിയ അവരുടെ 33-ാം ഫൈനല്‍. നമ്മുടെ മൂന്നാമത്തെമാത്രം ഫൈനലും. വമ്പന്‍സംഘമായിരുന്നു ബംഗാള്‍ നിരയില്‍. ബാബു മണി, മനോരഞ്ജന്‍ ഭട്ടാചാര്യ, ബികാസ് പാഞ്ചി അടക്കമുള്ള താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. നമ്മളും മോശമല്ല. കെ.ടി. ചാക്കോ, യു. ഷറഫലി, കുരികേശ് മാത്യു, സി.വി. പാപ്പച്ചന്‍, സത്യന്‍, സി.കെ. ജയചന്ദ്രന്‍ അടക്കമുള്ള താരങ്ങള്‍ നമ്മുടെ നിരയിലുമുണ്ട്.

ഫൈനലിന് കൊല്‍ക്കത്തയില്‍നിന്ന് ആളുകള്‍ ഗുവാഹാട്ടിയിലേക്ക് ഒഴുകി. നെഹ്രുസ്റ്റേഡിയത്തില്‍ ഗാലറി നിറയെ ബംഗാള്‍ ആരാധകര്‍. നമ്മളെ പിന്തുണയ്ക്കാന്‍ കുറച്ചുമാത്രം ആളുകള്‍.

കളി തുടങ്ങിയപ്പോള്‍ ടീമുകള്‍ ഒപ്പത്തിനൊപ്പം. മുന്നേറ്റങ്ങളുമായി രണ്ടുടീമുകളും തിളങ്ങി. എന്നാല്‍, ഒമ്പതാം മിനിറ്റില്‍ ബംഗാള്‍ ഗോളടിച്ചു. ബാബുമണിയായിരുന്നു സ്‌കോറര്‍. ആദ്യപകുതിയില്‍ത്തന്നെ നമ്മള്‍ ഗോള്‍ മടക്കി. ഗണേശന്റെ ഇടങ്കാല്‍ ഷോട്ട് പോസ്റ്റില്‍ കയറി.

രണ്ടാംപകുതിയിലും എക്‌സ്ട്രാടൈമിലും രണ്ടുടീമിനും ഗോളടിക്കാനായില്ല. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ക്ലീറ്റസിന്റെയും സത്യന്റെയും സജിത്തിന്റെയും ഷോട്ടുകള്‍ ബംഗാള്‍ ഗോളി ദേബാഷിഷ് മുഖര്‍ജി തടുത്തു. ബംഗാള്‍ ക്യാപ്റ്റന്‍ അലോക് മുഖര്‍ജിയുടെ ഷോട്ട് ചാക്കോ തടുത്തെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല. ഫൈനലില്‍ നമ്മള്‍ വീണു. ബംഗാള്‍ 23-ാം കിരീടനേട്ടം ആഘോഷിച്ചു.

2018 വിജയത്തിന്റെ കഥ അന്നത്തെയും ഇന്നത്തെയും ഗോള്‍കീപ്പര്‍ വി. മിഥുന്‍ പങ്കുവക്കുന്നു

സന്തോഷ് ട്രോഫി കിരീടം; അതും ബംഗാളില്‍ അവരെ പരാജയപ്പെടുത്തി. ഒരിക്കലും സാധ്യമല്ലെന്ന് വിചാരിച്ച നേട്ടമായിരുന്നു അത്. ഫൈനലിനിറങ്ങുമ്പോള്‍ ചരിത്രം നമുക്കെതിരായിരുന്നു. ബംഗാളില്‍ ഒരിക്കല്‍പ്പോലും അവര്‍ ഫൈനല്‍ തോറ്റിട്ടില്ല. മാത്രമല്ല, ഫൈനലില്‍ നമ്മള്‍ അവരെയും തോല്‍പ്പിച്ചിട്ടില്ല. എന്നാല്‍, സാള്‍ട്ട്ലേക്കില്‍ നമ്മള്‍ മറ്റൊരു ചരിത്രം രചിച്ചു. ആറാമത്തെ സന്തോഷ് ട്രോഫി കിരീടം കേരളത്തിലെത്തിച്ചു.

സെമിയില്‍ മിസോറമിനെ തോല്‍പ്പിച്ചായിരുന്നു ഫൈനല്‍പ്രവേശനം. കര്‍ണാടകയെ തോല്‍പ്പിച്ച് ബംഗാളും ഉറപ്പിച്ചു. ചരിത്രം നമുക്കെതിരാണെങ്കിലും ടൂര്‍ണമെന്റില്‍ നമ്മള്‍ മികച്ചഫോമിലായിരുന്നു. എല്ലാമത്സരത്തിലും നമ്മള്‍ ജയിച്ചു. ഗ്രൂപ്പില്‍ നേരത്തേ ഏറ്റുമുട്ടിയപ്പോള്‍ ബംഗാളിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമുണ്ട്.

കളി തുടങ്ങി നമ്മള്‍ മികച്ചപ്രകടനവും കാഴ്ചവെച്ചു. 19-ാം മിനിറ്റില്‍ എം.എസ്. ജിതിനിലൂടെ ലീഡ് നേടി. 68-ാം മിനിറ്റില്‍ അവര്‍ സമനില പിടിച്ചു. കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. 117-ാം മിനിറ്റില്‍ വിബിന്‍ തോമസിലൂടെ ലീഡ് സ്വന്തമാക്കി. കിരീടം നേടിയെന്ന് തോന്നിപ്പിച്ച നിമിഷം. എന്നാല്‍, ഇഞ്ചുറി ടൈമില്‍ അവര്‍ സമനില കണ്ടെത്തി. കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി.

ഗോള്‍കീപ്പര്‍ എന്നനിലയില്‍ ഭാരം എനിക്കായി. സമ്മര്‍ദമേറി. എന്നാല്‍, ഷൂട്ടൗട്ട് തുടങ്ങുംമുമ്പ് പരിശീലകന്‍ സതീവന്‍ ബാലന്‍ അരികിലേക്കുവന്ന് വലത്തേ ഭാഗത്തേക്ക് കൂടുതല്‍ ചാടാന്‍ പറഞ്ഞു. ഞാന്‍ അതനുസരിച്ചു. ആദ്യത്തെ രണ്ട് കിക്കും തടുത്തു. മത്സരം നമ്മള്‍ 4-2-ന് ജയിച്ചു. നമ്മള്‍ ബംഗാളിനെ തോല്‍പ്പിച്ച് കിരീടം ചൂടി. വീണ്ടും ബംഗാളിനെതിരേ ഒരു ഫൈനല്‍ക്കൂടി. മഞ്ചേരിയില്‍ അവരെ തോല്‍പ്പിക്കാനാവുമെന്ന് മനസ്സുപറയുന്നു.

Content Highlights: kerala vs bengal santosh trophy final memories shared by kerala players

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented