Photo: mathrubhumi
മലപ്പുറം: 75-ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 13 പേര് പുതുമുഖങ്ങളാണ്. ജിജോ ജോസഫ് നയിക്കുന്ന ടീമില്‍ മിഥുന് വി, അര്ജുന് ജയരാജ് തുടങ്ങി പരിചയസമ്പന്നരുമുണ്ട്.
പരിശീലകന് ബിനോ ജോര്‍ജിന് കീഴിലായിരുന്നു ടീമിന്റെ പരിശീലനം. ബിനോ ജോര്‍ജിന് പുറമെ, സഹപരിശീലകനായി ടി.ജി. പുരുഷോത്തമന്, ഗോള്‍കീപ്പര്‍ കോച്ചായി സജി ജോയി എന്നിവരുമുണ്ട്. ആറു തവണ ജേതാക്കളായ ടീം ഇത്തവണ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ്. മൂന്നുവര്ഷംമുന്പ് കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാളിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി കീരീടം നേടിയ കേരളം നാട്ടില്‍ ആ പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുക.
കേരള ടീം:
ഗോള്‍കീപ്പര്‍മാര്‍: മിഥുന് വി, ഹജ്മല്‍ എസ്
പ്രതിരോധ നിര: സഞ്ജു ജി, സോയല്‍ ജോഷി, ബിബിന്‍ അജയന്, അജയ് അലക്സ്, മുഹമ്മദ് സഹീഫ് എ.പി, മുഹമ്മദ് ബാസിത്ത് പി.ടി.
മധ്യനിര: അര്ജുന് ജയരാജ്, അഖില്‍ പി, സല്മാന് കെ, ഫസലു റഹ്മാന്, ഷിഗില്‍ എന്‍.എസ്, നൗഫല്‍ പി.എന്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, ജിജോ ജോസഫ് (ക്യാപ്റ്റന്‍).
മുന്നേറ്റനിര: വിഖ്നേഷ് എം, ജെസിന് ടികെ, മുഹമ്മദ് സഫ്നാദ്
Content Highlights: Kerala squad for Santosh Trophy final round announced
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..