കലാശപ്പോരിനൊരുങ്ങി മലപ്പുറം; സന്തോഷ് ട്രോഫി ഫൈനല്‍ തിങ്കളാഴ്ച 


Photo: twitter.com

മഞ്ചേരി: തിങ്കളാഴ്ച സന്തോഷ് ട്രോഫിയില്‍ കലാശപ്പോര്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ടിന് നടക്കുന്ന ഫൈനലില്‍ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ബൂട്ടുകെട്ടുന്നത്. 1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങള്‍. കേരളത്തിന്റെ 15-ാം ഫൈനലാണിത്. മറുവശത്ത് ബംഗാള്‍ നേട്ടങ്ങളില്‍ ബഹുദൂരം മുന്നിലാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ബംഗാളിന്റെ 46-ാം ഫൈനലാണ് ഇത്തവണത്തേത്. 32 തവണ അവര്‍ ജേതാക്കളുമായി.

സന്തോഷ് ട്രോഫി ഫൈനലില്‍ ഇതുവരെ കേരളവും ബംഗാളും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 1989, 1994 വര്‍ഷങ്ങളിലെ കലാശപ്പോരില്‍ ബംഗാളിനായിരുന്നു വിജയം. അതേസമയം 2018-ല്‍ നടന്ന ഫൈനലില്‍ ബംഗാളിനെ അവരുടെ മൈതാനത്തുവെച്ച് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് കേരളം കിരീടം ചൂടിയത്. നിലവില്‍ കേരള ഗോള്‍കീപ്പറായ വി. മിഥുനാണ് അന്ന് കേരളത്തിന്റെ ഹീറോയായത്.

സെമിയില്‍ കര്‍ണാടകയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം നേടിയാണ് കേരളം കലാശപ്പോരിന് ടിക്കറ്റെടുത്തത്. ടൂര്‍ണമെന്റില്‍ ഇതുവരെ കേരളം തോല്‍വിയറിഞ്ഞിട്ടില്ല. മേഘാലയക്കെതിരേ സമനിലയില്‍ പിരിഞ്ഞ മത്സരമൊഴികെയെല്ലാം ടീം ജയിച്ചുകയറി. മുന്നേറ്റത്തിലെ മികവ് തന്നെയാണ് കേരളത്തിന്റെ കരുത്ത്. ക്യാപ്റ്റന്‍ ജിജോ ജോസഫും അര്‍ജുന്‍ ജയരാജും മുഹമ്മദ് റാഷിദും അടങ്ങുന്ന മധ്യനിര ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച സംഘമാണ്. സൂപ്പര്‍ സബ്ബായി എത്തുന്ന ടി.കെ ജെസിനും പി.എന്‍ നൗഫലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നു. സെമിയില്‍ 30-ാം മിനിറ്റില്‍ പകരക്കാരനായെത്തി അഞ്ചു ഗോള്‍ നേടിയ ജെസിന്‍, ആദ്യ ഇലവനില്‍ എം. വിഖ്‌നേഷിന് പകരമെത്താനും സാധ്യതയുണ്ട്. എങ്കിലും പ്രതിരോധത്തിലെ പാളിച്ചകള്‍ ടീമിന് തലവേദനയാണ്.

Content Highlights: Kerala and West Bengal to lock horns in 75th Santosh Trophy Final

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023

Most Commented