ഐ.എം. വിജയൻ| Photo: Mathrubhumi
മഞ്ചേരി: സന്തോഷ് ട്രോഫി സെമിയില്‍ കര്‍ണാടകയ്ക്കെതിരേ കേരളം പുറത്തെടുത്തത് തകര്‍പ്പന്‍ കളിയാണെന്ന് ഐ.എം. വിജയന്‍. നമ്മള്‍ ഏഴു ഗോള്‍ അടിച്ചെങ്കിലും മൂന്നെണ്ണം തിരിച്ചുവാങ്ങിയത് മോശമായിപ്പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിരോധത്തില്‍ കേരളം കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഫൈനലില്‍ ഇനി ഏത് ടീം വന്നാലും കേരളം കപ്പടിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതിരോധത്തിലെ പാളിച്ചകള്‍ തലവേദന തന്നെയാണ്. ഫൈനലില്‍ കടുത്ത പോരാട്ടം നേരിടേണ്ടതായി വരും. അതുകൊണ്ടു തന്നെ ഗോളടിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഗോളടിപ്പിക്കാതിരിക്കലുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: im vijayan on kerala's victory in santosh trophy semi final
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..