Photo: twitter.com/IndianFootball & twitter.com/drshamsheervp
കോഴിക്കോട്: സന്തോഷ് ട്രോഫി ഫൈനലില്‍ ജയിച്ചാല്‍ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. കേരളവും ബംഗാളും തമ്മിലുള്ള ഫൈനല്‍ മത്സരം തിങ്കളാഴ്ച വൈകിട്ട് നടക്കാനിരിക്കെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രമുഖ പ്രവാസി സംരംഭകനായ ഡോ. ഷംഷീര്‍ വയലില്‍ വി.പി.എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്.
തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളവും ബംഗാളും തമ്മിലുള്ള ഫൈനല്‍ മത്സരം. സന്തോഷ് ട്രോഫിയില്‍ 15-ാം ഫൈനല്‍ കളിക്കുന്ന കേരളം ആറാം കിരീടം ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച ഗ്രൗണ്ടിലിറങ്ങുന്നത്. അവസാനമായി കേരളവും ബംഗാളും ഫൈനലില്‍ ഏറ്റുമുട്ടിയത് കൊല്‍ക്കത്തയില്‍വെച്ചായിരുന്നു. അന്ന് കേരളത്തിനായിരുന്നു വിജയം. സന്തോഷ് ട്രോഫിയില്‍ ഇതുവരെ 32 തവണയാണ് ബംഗാള്‍ കിരീടം നേടിയിട്ടുള്ളത്.
Content Highlights: dr shamsheer vayalil announced one crore rupees for kerala team if they win in final
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..