Photo: twitter.com/IndianFootball
മഞ്ചേരി: 75-ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് ഫൈനലില്‍ കേരളവും പശ്ചിമ ബംഗാളും ഏറ്റുമുട്ടും. വെള്ളിയാഴ്ച നടന്ന രണ്ടാം സെമിയില്‍ മണിപ്പുരിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ബംഗാള്‍ കലാശപ്പോരിന് ടിക്കറ്റുറപ്പിച്ചു.
ഇത് 46-ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനല്‍ കളിക്കുന്നത്. 32 തവണ ജേതാക്കളുമായി. മേയ് രണ്ടിന് രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനല്‍.
വേഗക്കളിക്ക് പേരുകേട്ട മണിപ്പുരിനെതിരേ രണ്ടാം മിനിറ്റില്‍ തന്നെ ലീഡെടുത്തായിരുന്നു ബംഗാളിന്റെ തുടക്കം. മണിപ്പുര്‍ താരങ്ങള്‍ മൈതാനത്ത് നിലയുറപ്പിക്കും മുമ്പ് ബംഗാള്‍ സ്‌കോര്‍ ചെയ്തു. ബോക്‌സിന് പുറത്തുവെച്ച് സുജിത് സിങ് അടിച്ച പന്ത് മണിപ്പുര്‍ ഗോള്‍കീപ്പറുടെ കൈയില്‍ തട്ടി വലയിലെത്തുകയായിരുന്നു.
ആദ്യ ഗോള്‍ വീണതിന്റെ ആഘാതം മാറും മുമ്പ് ബംഗാള്‍, മണിപ്പുര്‍ വലയില്‍ രണ്ടാമതും പന്തെത്തിച്ചു. ഏഴാം മിനിറ്റില്‍ മണിപ്പുര്‍ താരങ്ങളുടെ ക്ലിയറന്‍സിനിടെ പന്ത് ലഭിച്ച ഫര്‍ദിന്‍ അലി മൊല്ല ബംഗാളിന്റെ രണ്ടാം ഗോള്‍ നേടി. പിന്നാലെ 32, 41 മിനിറ്റുകളില്‍ മണിപ്പുരിന് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
ഒടുവില്‍ 74-ാം മിനിറ്റില്‍ ബംഗാള്‍ മൂന്നാം ഗോളോടെ മത്സരം സ്വന്തമാക്കി. ഇടതു വിങ്ങില്‍ നിന്ന് ദിലിപ് ഓര്‍വന്റെ ഷോട്ട് വലയിലെത്തുകയായിരുന്നു.
Content Highlights: Bengal defeated Manipur Kerala - Bengal Classic Final in Santosh Trophy 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..