പൂങ്കാവനമായി മാളികപ്പുറം അയ്യപ്പന്‍മാര്‍ക്ക് ആശ്വാസമായി തണല്‍മരങ്ങള്‍


1. 2007ൽ മാളികപ്പുറം ക്ഷേത്രം 2. 2022ൽ മാളികപ്പുറം ക്ഷേത്രം

ശബരിമല: മാളികപ്പുറം ക്ഷേത്രത്തിനുസമീപം ഒരു ചെറുകാവിന്റെ അന്തരീക്ഷം. കടുത്ത ചൂടിൽ അയ്യപ്പൻമാർ ഇത്തിരിനേരം വന്നുനിൽക്കുന്ന ഇടംകൂടിയായി ഇവിടം മാറിക്കഴിഞ്ഞു. നാഗദൈവങ്ങളുടെ പുനഃപ്രതിഷ്ഠ 2017-ൽ നടന്നപ്പോൾ നട്ട നാലു തൈകൾ വൃക്ഷങ്ങളുടെ പ്രൗഢിയിലേക്ക് മാറിയപ്പോഴാണ് മാളികപ്പുറത്തിന് പൂങ്കാവനച്ഛായ കൈവന്നത്.

അഞ്ചു വർഷം മുമ്പ് ദേവപ്രശ്‌നത്തെ തുടർന്നാണ് മാളികപ്പുറത്ത് ഉപദേവതകളുടെ പ്രതിഷ്ഠകൾ പുനഃക്രമീകരിച്ചത്. മലദൈവങ്ങളുടെ 18 പ്രതിഷ്ഠകൾ മാറ്റി സ്ഥാപിക്കുകയും നാഗദൈവങ്ങൾക്ക് ആസ്ഥാനമൊരുക്കുകയുംചെയ്തു. നാഗരാജാവ്, നാഗയക്ഷി, ചിത്രകൂടം എന്നിവയാണ് പ്രതിഷ്ഠിച്ചത്.ഇതിനടുത്താണ് ഒരു അത്തിമരം, മൂന്ന് ഇലഞ്ഞി എന്നിവയുടെ തൈകൾ നട്ടത്. 365 ദിവസവും സന്നിധാനത്തെ ജീവനക്കാർ ഇവയെ പരിപാലിച്ചു. കഴിഞ്ഞ മൂന്നു വർഷം കൊണ്ടാണ് തൈകൾ നന്നായിവളർന്നത്. മൂന്ന് മരങ്ങളും ഇപ്പോൾ 20 അടി ഉയരത്തിലേക്ക് വളർന്നുകഴിഞ്ഞു. പ്രതിഷ്ഠകൾക്കു പിന്നിൽ നട്ട മഞ്ഞ അരളിയും നന്നായി പടർന്നുകഴിഞ്ഞു. ഇത് പൂക്കുകയുംചെയ്തിരുന്നു.

അത്തിയുടെ തടിയിൽ ധാരാളം കായ്‌കളിപ്പോഴുണ്ട്.മരങ്ങൾ വളർന്നത് ഏറ്റവും ആശ്വാസമായത് നാഗപ്രതിഷ്ഠകളുടെ പൂജാരിമാർക്കാണ്. അഞ്ചു മണിക്കൂർവരെ തുടർച്ചയായി ഇവിടെ നിൽക്കുന്നവരാണിവർ. മരങ്ങളുടെ പശ്ചാത്തലത്തിൽ ഫോട്ടോയെടുക്കുന്ന സ്വാമിമാരുടെ എണ്ണവും കൂടിവരുന്നുണ്ട്.

Content Highlights: Sabarimala 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented