ശബരിമല സന്നിധാനം(ഫയൽഫോട്ടോ):ഇ.എസ് അഖിൽ|മാതൃഭൂമി
ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണപ്രവർത്തനം ‘പവിത്രം ശബരിമല’യിൽ പങ്കാളിയായി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ. തിങ്കളാഴ്ച രാവിലെ 9.30 മുതൽ സന്നിധാനത്തുനടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
സന്നിധാനത്ത് വിവിധ ഇടങ്ങളിൽ ചാക്കുകളിലും മാലിന്യനിക്ഷേപ ബിന്നുകളിലുമുണ്ടായിരുന്ന മാലിന്യങ്ങൾ സ്വയം ചുമന്ന് ട്രാക്ടറിലേക്കുമാറ്റി. ദേവസ്വം ബോർഡ് ബുക്ക് സ്റ്റാളിൽനിന്നാരംഭിച്ച ശുചീകരണ പ്രവൃത്തികളിൽ പതിനെട്ടാംപടിക്ക് സമീപവും പൂങ്കാവനം ഓഫീസിന് സമീപവുമുള്ള മാലിന്യങ്ങൾ പൂർണമായും നീക്കുന്നതിന് ദേവസ്വം ബോർഡ് പ്രസിഡന്റ് നേതൃത്വം നൽകി.
ദേവസ്വം ബോർഡ് അംഗം അഡ്വ. എസ്.എസ്.ജീവൻ, ചീഫ് എൻജിനീയർ ആർ.അജിത്‌കുമാർ, എക്സിക്യുട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ എന്നിവരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Content Highlights: sabarimala 2022
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..