ശബരിമല. ഫോട്ടോ: ജി. ശിവപ്രസാദ്/ മാതൃഭൂമി
ശബരിമല: അയ്യപ്പദർശനത്തിനായി ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക് തുടരുന്നു. ശനിയാഴ്ച എഴുപതിനായിരത്തോളം തീർഥാടകർ ദർശനത്തിനായെത്തി. ഈ തീർഥാടനകാലത്ത് ഇതുവരെ ഉള്ളതിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ദിവസമായിരുന്നിത്. 86,000 പേരാണ് ബുക്ക് ചെയ്തിരുന്നത്.
പുലർച്ചെ മൂന്നിന് നട തുറന്നപ്പോൾ തീർഥാടകരുടെ നിര മരക്കൂട്ടംവരെ നീണ്ടു. പിന്നെയും ഏതാനും മണിക്കൂർ സ്ഥിതി തുടർന്നു.
തിരക്ക് കൂടിയതോടെ സന്നിധാനത്തേക്കുള്ള യാത്ര ശരംകുത്തി വഴിയാക്കി. പലയിടങ്ങളിലും തീർഥാടകരെ തടഞ്ഞാണ് സന്നിധാനത്ത് തിരക്ക് നിയന്ത്രിച്ചത്. നെയ്യഭിഷേകത്തിനും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
ഈ തീർഥാടനകാലത്ത് ഇതുവരെ ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം അഞ്ചുലക്ഷം കടന്നു.
Content Highlights: sabarimala 2022
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..