അമ്പലപ്പുഴ ക്ഷേത്രത്തിൽ അന്നദാനവുമായി എരുമേലി താഴത്തുവീട്ടിൽ കുടുംബം


അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ എരുമേലി താഴത്തുവീട്ടിൽ കുടുംബം നടത്തിയ അന്നദാനം കായംകുളം എം.എൽ.എ. യു.പ്രതിഭ, മണികണ്ഠന് ഭക്ഷണം നൽകി ഉദ്ഘാടനം ചെയ്യുന്നു

എരുമേലി: എരുമേലി പേട്ടതുള്ളലിൽ അമ്പലപ്പുഴ പേട്ടസംഘവും എരുമേലി താഴത്തുവീട്ടിൽ കുടുംബവുമായി അഭേദ്യമായ ബന്ധമുണ്ട്. ആ ബന്ധത്തിന്റെ തുടർച്ചയാണ് ഒരോ മണ്ഡലകാലത്തും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ താഴത്തുവീട്ടിൽ കുടുംബത്തിന്റെ അന്നദാനം.

താഴത്തുവീട്ടിൽ ഹാജി ടി.എം.ഹസൻ റാവുത്തറായിരുന്നു പതിറ്റാണ്ടുകളോളം വാവരുടെ പ്രതിനിധിയായി എരുമേലി നൈനാർ മസ്ജിദിൽനിന്ന്‌ അമ്പലപ്പുഴ പേട്ടസംഘത്തോടൊപ്പം ധർമശാസ്താ ക്ഷേത്രത്തിലേക്ക് പോയിരുന്നത്. ഏതാനും വർഷങ്ങൾ മുൻപ് അദ്ദേഹം മരിച്ചു. ഇപ്പോൾ മകൻ ടി.എച്ച്.ആസാദാണ് വാവരുടെ പ്രതിനിധി. പതിറ്റാണ്ടുകളായുള്ള ബന്ധമാണ് പേട്ട സംഘവും താഴത്തുവീട്ടിൽ കുടുംബവും തമ്മിൽ. പേട്ടതുള്ളൽ തലേന്ന് അമ്പലപ്പുഴ സംഘം താഴത്തുവീട്ടിൽ കുടുംബത്തിലെത്തി സൗഹൃദം പങ്കുവെയ്ക്കും.

ഈ മണ്ഡലകാലത്തെ അന്നദാനം കായംകുളം എം.എൽ.എ. യു.പ്രതിഭ തീർഥാടക ബാലന് ഭക്ഷണം നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അമ്പലപ്പുഴ പേട്ടതുള്ളൽ സംഘം സമൂഹപെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള, ജമാഅത്ത് സെക്രട്ടറി സി.എ.എം.കരീം, ജമാഅത്ത് മുൻ പ്രസിഡന്റ് വി.എസ്.ഷുക്കൂർ, ടി.എച്ച്.ആസാദ്, ഇസ്മയിൽ ഹസൻ, ഹബീബ്, അമ്പലപ്പുഴ പേട്ട സംഘാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മുൻ സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരെ വീട്ടിലെത്തിക്കണ്ട് സൗഹൃദം പുതുക്കി.

Content Highlights: sabarimala 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented