ശബരിമലയാത്രയിൽ കെ.എസ്.ആർ.ടി.സി.യുടെ അമിതനിരക്ക് പിൻവലിക്കണം


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

എരുമേലി: ശബരിമല യാത്രയ്ക്ക് ഭക്തരിൽനിന്ന്‌ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അമിത നിരക്ക് പിൻവലിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം സർക്കാരിനോടും കെ.എസ്.ആർ.ടി.സി. അധികൃതരോടും ആവശ്യപ്പെട്ടു. പമ്പയിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് ഭക്തരെ ചൂഷണം ചെയ്യുന്നതിന് സമമാണെന്നും ഭാരവാഹികൾ ആരോപിച്ചു. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സി.ക്ക്‌ ശബരിമല തീർഥാടനകാലം വരുമാനത്തിന്റെ കാലമാണ്. എന്നിട്ടും സ്‌പെഷ്യൽ സർവീസിന്റെ പേരിൽ അമിത തുക ഈടാക്കുന്നത് ശബരിമല തീർഥാടകരെ ചൂഷണം ചെയ്യുന്നതിന് സമമാണ്.

ദീർഘദൂര സർവീസുകളിൽ സെസ് ഉൾപ്പെടെ അമിതചാർജ് ഈടാക്കുന്നത് തീർഥാടകരോട്‌ കാണിക്കുന്ന വഞ്ചനയാണെന്നും സേവാ സംഘം കുറ്റപ്പെടുത്തി. നിലയ്ക്കൽ പമ്പ സർവീസിലും അമിത നിരക്കാണ്. തിരുവനന്തപുരം, കൊട്ടാരക്കര, പന്തളം, എരുമേലി എന്നിവിടങ്ങളിലെ സാധാരണ സർവീസുകൾ സ്പെഷ്യൻ സർവീസാക്കി നിരക്ക് വർധിപ്പിച്ചതായും പമ്പയുടെ സമീപത്തുള്ള സ്ഥിരതാമസക്കാർക്ക് നിരക്ക് വർധന സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നതായും സേവാസംഘം ഭാരവാഹികൾ പറയുന്നു. വർധിപ്പിച്ച നിരക്കുകൾ ഏകീകരിച്ച് ശബരിമല തീർഥാടനയാത്ര സുഗമമാക്കണമെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം ദേശീയ സെക്രട്ടറി പി.പി.ശശിധരൻ നായർ, സംസ്ഥാന കൗൺസിലംഗം സുരേന്ദ്രൻ കൊടിത്തോട്ടം, പൊൻകുന്നം യൂണിയൻ സെക്രട്ടറി ബി.ചന്ദ്രശേഖരൻ നായർ, ശാഖാ പ്രസിഡന്റ് അനിയൻ എരുമേലി എന്നിവർ ആവശ്യപ്പെട്ടു.

Content Highlights: Sabarimala 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented