ശബരിമല; പകർച്ചവ്യാധി പ്രതിരോധത്തിന് നടപടി ശക്തമാക്കി


ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

ശബരിമല: തീർഥാടനകാലത്ത് പകർച്ചവ്യാധികൾ ഒഴിവാക്കാനും ഭക്തർക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും തൊഴിലാളികൾക്കും ആരോഗ്യ സംരക്ഷണത്തിനുമായി വിപുലമായ ക്രമീകരണവുമായി ആരോഗ്യവകുപ്പ്. അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ വിഭാഗങ്ങളിലെ ആശുപത്രികളിൽ പകർച്ചവ്യാധികൾക്കും വിവിധങ്ങളായ രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് വേണ്ട വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.



ചിക്കൻപോക്സ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയാൻ വകുപ്പുകൾ വിവിധ രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ സന്നിധാനത്തുള്ള സർക്കാർ ആശുപത്രിയുടെ നേതൃത്വത്തിൽ സന്നിധാനത്തെ ഓഫീസ് മുറികളിലും താമസസ്ഥലങ്ങളിലും അണുനശീകരണം ചെയ്തു. കൊതുക് നിർമാർജനത്തിന് വെള്ളം കെട്ടി കിടക്കാതിരിക്കാൻ പ്രവർത്തനങ്ങൾ ചെയ്യുന്നതിനൊപ്പം വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ മെഷീൻ ഫോഗിങ് ചെയ്യുന്നു. എലിപ്പനി തടയാൻ 200 മില്ലി ഡോക്സി സൈക്ലിൻ ഗുളികകൾ രോഗസാധ്യതയുള്ളിടത്ത് ജോലി ചെയ്യുന്നവർക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്തു. ഭക്ഷ്യശാലകളിലെ ശുചിത്വം ഉറപ്പാക്കാൻ സ്‌ക്വാഡുകൾ സ്ഥിരമായി പരിശോധന നടത്തുന്നു. ആയുർവേദ വകുപ്പ് ശബരിമല സന്നിധാനത്തും വിവിധ വകുപ്പ് ഓഫീസുകളിലും പോലീസ് ക്യാമ്പിലുമെല്ലാം വൈകുന്നേരം ആറ് മണിക്ക് ധൂപസന്ധ്യ എന്ന പേരിൽ അപരാജിതധൂപം പുകച്ച് അണുനശീകരണം ചെയ്യുന്നു. ശടങ്കപാനീയം എന്ന ആറ് മരുന്നുകൾ ചേർന്ന ഔഷധ വെള്ളം ഭക്തർക്ക് വിതരണം ചെയ്യുന്നു.

ചിക്കൻപോക്സ് പ്രതിരോധത്തിന് 1700 പ്രതിരോധഗുളിക ഹോമിയോ വകുപ്പ് ശബരിമലയിൽ വിതരണം ചെയ്തു.

Content Highlights: sabarimala 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented