‘ഒരു നാരങ്ങകൊണ്ട് അഞ്ച് നാരങ്ങാവെള്ളം’, സ്വാമിമാരെ ചൂഷണംചെയ്ത കടക്കാരന് 5000 രൂപ പിഴയീടാക്കി


പുല്ലുമേട് വഴിയുള്ള കാനനപാതയിലൂടെ സന്നിധാനത്തേക്ക് എത്തിചേരുന്ന ഭക്തർ

ശബരിമല: ഒരു നാരങ്ങകൊണ്ട് അഞ്ച് നാരങ്ങാവെള്ളം വരെ ഉണ്ടാക്കി സ്വാമിമാരെ ചൂഷണംചെയ്ത കടക്കാരന് 5000 രൂപ പിഴയീടാക്കി. എന്തുകൊടുത്താലും കുടിച്ചുകൊള്ളും എന്ന ധാരണയിൽ അയ്യപ്പൻമാരെ കാണുന്ന കാലം പോയെന്ന് ഇവരെ ഓർമിപ്പിക്കുകയാണ് സന്നിധാനത്തെ ഡ്യൂട്ടി മജിസ്‌ട്രേട്ട് സജികുമാറും സംഘവും. പരാതി വ്യാപകമായപ്പോൾ പരിശോധനയ്ക്കിറങ്ങിയ ഇവർക്ക് കടകളിലെ ചൂഷണം ബോധ്യപ്പെട്ടു.

സന്നിധാനത്തെ ജ്യൂസ് കട, പാത്രക്കട പാണ്ടിത്താവളത്തിലെ ശ്രീഹരി ഭവൻ ഹോട്ടൽ എന്നിവയിൽനിന്ന്‌ 5000 രൂപ പിഴ ഈടാക്കി. ജ്യൂസ് കടയിൽ അളവിലും ഗുണത്തിലും വിലയിലും തട്ടിപ്പുനടത്തിയതായി കണ്ടെത്തി. 43 രൂപ വില നിശ്ചയിച്ച തണ്ണിമത്തൻ ജ്യൂസിന് 54 രൂപ വാങ്ങിയതായും കണ്ടെത്തി. വെട്ടിപ്പ് തുടർന്നാൽ കർശന നടപടി ഉണ്ടാകുമെന്ന താക്കീതും മജിസ്‌ട്രേറ്റ് നൽകി. 120 രൂപ തീരുമാനിച്ച പാത്രത്തിന് സന്നിധാനത്തിന് സമീപമുള്ള പാത്രക്കടയിൽ 150 രൂപയാണ് ഈടാക്കിയിരുന്നത്.



കൊള്ളവില പരസ്യമായി എഴുതിവെച്ചായിരുന്നു കച്ചവടം. ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കിയതിന് പാണ്ടിത്താവളത്തിലെ ഹോട്ടലിനും പിഴയിട്ടു. രാവിലെ നടത്തിയ പരിശോധനയിൽ കടകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയിരുന്നു. ഇവർക്ക് താക്കീത് നൽകി. താക്കീത് നൽകിയിട്ടും തട്ടിപ്പ് തുടർന്ന കടകൾക്കാണ് പിഴയിട്ടത്.

പമ്പയിൽ ഡ്യൂട്ടി മജിസ്ട്രേറ്റ് എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത ആറ് സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിച്ച് പിഴയീടാക്കി. പമ്പയിൽ 10 വിഭാഗങ്ങളുടെ കീഴിലായി 10 സാനിട്ടേഷൻ സൂപ്പർവൈസർമാരും 305 വിശുദ്ധിസേനാംഗങ്ങളും ജോലിയിലുണ്ട്. റവന്യൂ, അളവുതൂക്കം, ഫുഡ് ആൻഡ്‌ സേഫ്റ്റി, സിവിൽ സപ്ലൈസ് എന്നീ വകുപ്പുകളിൽനിന്നായി ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് സ്‌ക്വാഡുകൾ പ്രവർത്തിച്ചുവരുന്നു. കടകൾ, ഹോട്ടലുകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി 175 സ്ഥാപനങ്ങളിൽ സ്‌ക്വാഡുകൾ പരിശോധന നടത്തി.

Content Highlights: sabarimala 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented