അയ്യപ്പഭക്തർക്ക് സേവനമൊരുക്കി ഹോമിയോ ആശുപത്രി


ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

ശബരിമല: മലകയറി എത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ ആരോഗ്യ സേവനമൊരുക്കി സന്നിധാനത്തെ ഹോമിയോ ആശുപത്രി.

പനി, ജലദോഷം, ശരീരവേദന, മുട്ടുവേദന തുടങ്ങിയ രോഗങ്ങൾക്കാണ് പ്രധാനമായും ചികിത്സ നൽകുന്നത്. ചിക്കൻപോക്‌സ്, ചെങ്കണ്ണ്, വയറിളക്കം തുടങ്ങി പകർച്ച വ്യാധികൾക്കുള്ള പ്രതിരോധ മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. ഏതെങ്കിലും പകർച്ചവ്യാധി റിപ്പോർട്ടുചെയ്താൽ ആവശ്യാനുസരണം പ്രതിരോധമരുന്നുകൾ വിതരണം ചെയ്യാൻ സജ്ജമാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.എൻ. ഹരിലാൽ പറഞ്ഞു.



സന്നിധാനത്തെ ഹോമിയോ ആശുപത്രിയിൽ രണ്ട് ഡോക്ടർമാർ അടക്കം ഏഴുപേരാണ് സേവനത്തിൽ. 24 മണിക്കൂറും ആശുപത്രിയുടെ സേവനം ഉണ്ടാകും.

രണ്ട് ഡോക്ടർമാർ, രണ്ട് ഫാർമസിസ്റ്റ്, രണ്ട് അറ്റൻഡർ, ഒരു സ്വീപ്പർ എന്നിവരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. പമ്പയിലെ ഹോമിയോ ആശുപത്രിയിലും ഏഴ്‌ ജീവനക്കാരുണ്ട്.

Content Highlights: Sabarimala 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented