സന്നിധാനത്തും ചര്‍ച്ചയായി മെസ്സി, ശബരിമല വിശേഷങ്ങള്‍


മരക്കൂട്ടത്ത് ഇന്നുണ്ടായ ഭക്തജനത്തിരക്ക് | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

എങ്കിലും എന്റെ മെസ്സിയേ...

ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയുടെ തോൽവി സന്നിധാനത്തും ചർച്ചയായി. സൗദി-അർജന്റീന കളി നടക്കുമ്പോൾ സന്നിധാനത്തെ മിക്ക ടി.വി.കളിലും അതുതന്നെയായിരുന്നു.അപ്രതീക്ഷിത തോൽവിയെ തുടർന്നിറങ്ങിയ ട്രോളുകളുടെ കൈമാറ്റത്തിനും കുറവുണ്ടായില്ല.

റേഞ്ച് പണ്ടേപ്പോലെ ഫലിക്കുന്നില്ലേ !

സന്നിധാനത്ത് മൊബൈൽ ഫോണിന്റെ റേഞ്ച് പണ്ടേപോലെ ഫലിക്കുന്നില്ലെന്ന് വ്യാപകമായ പറച്ചിലുണ്ട്. ഇന്റർനെറ്റ് കിട്ടുന്നില്ലെന്നാണ് പലരുടേയും പരാതി. റേഞ്ചിന്റെ കാര്യത്തിൽ എല്ലാ കമ്പനികളും മികവിലല്ലെന്നതാണ് വാസ്തവം. എന്നാൽ റേഞ്ചിന്റെ കാര്യത്തിൽ പ്രശ്‌നമില്ലെന്ന് കമ്പനികൾ അവകാശപ്പെടുന്നുമുണ്ട്.

പമ്പയിൽ കരിക്കിന് 40 രൂപ

പമ്പ: പമ്പയിൽ വിൽക്കുന്ന കരിക്കിന് വില പുനർനിർണയിച്ചു. പൊതുവിപണി വിലയും മറ്റ് ഘടകങ്ങളും പരിശോധിച്ചാണ് പത്തനംതിട്ട ജില്ലാ കളക്ടർ വില 40 രൂപയായി പുനർനിർണയിച്ച് ഉത്തരവിറക്കിയത്. കരിക്ക് വിൽപ്പന നടത്തുന്ന വ്യാപാരികൾ ഈ വിലയും പ്രദർശിപ്പിക്കണം.

ഉരക്കുഴി തീർഥത്തിലേക്കുള്ള വഴിയിൽ കഴിഞ്ഞവർഷം വീണ മരം ഇതുവരെ നീക്കിയില്ല. കുളിക്കാൻ ഉരക്കുഴിയിലേക്ക് പോകുന്ന സ്വാമിമാർ മരത്തിനടിയിലൂടെ നൂണ്ടിറങ്ങുകയാണ്. ചിലർ മരത്തിനു മുകളിലൂടെ അള്ളിപ്പിടിച്ചുകയറുന്നു. വഴുക്കലുള്ള ഇവിടെ രണ്ടുതരത്തിലായാലും അപകടസാധ്യതയാണ്.

Content Highlights: sabarimala 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented