പവിത്രമാക്കാൻ ‘പവിത്രം ശബരിമല’ പദ്ധതി


ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

ശബരിമല: ദേവസ്വം ബോർഡിന്റെ ‘പവിത്രം ശബരിമല’ പദ്ധതി സന്നിധാനം, പമ്പ, നിലയ്ക്കൽ, ശബരിമല ഇടത്താവളങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ദിവസവും ശുചീകരണപ്രവർത്തനങ്ങളിൽ സജീവമാകുന്നു.

ദിവസവും രാവിലെ ഒൻപതുമുതൽ ഒരുമണിക്കൂറാണ് വൃത്തിയാക്കാനായി നീക്കിവെച്ചിരിക്കുന്നത്. ദേവസ്വം ബോർഡ് ജീവനക്കാർക്കുപുറമേ, ഡ്യൂട്ടിയിലുള്ള മറ്റ് വകുപ്പുജീവനക്കാർ, അയ്യപ്പസേവാസംഘം പ്രവർത്തകർ, വിശുദ്ധിസേനാംഗങ്ങൾ തുടങ്ങിയവരും പങ്കാളികളാകുന്നു.



ശബരിമലയെ പൂർണമായി പരിശുദ്ധിയോടെ കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള പവിത്രം ശബരിമല പദ്ധതി ഇത്തവണത്തെ മണ്ഡലമഹോത്സവകാലം ആരംഭിച്ച വൃശ്ചികം ഒന്നിനാണ് അവതരിപ്പിച്ചത്. പ്ലാസ്റ്റിക്കും മറ്റുമാലിന്യവും നീക്കംചെയ്ത്, പിന്നീട് ഇവ വേർതിരിച്ചശേഷം ഇൻസിനറേറ്ററിലെത്തിച്ച് അതതുദിവസം സംസ്കരിക്കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം പൂങ്കാവനം ശുചിത്വപൂർണമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അയ്യപ്പഭക്തർക്കിടയിൽ ബോധവത്കരണവും നടത്തുന്നുണ്ട്.

Content Highlights: sabarimala 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented