ശബരിമല തീർഥാടനപാതയിൽ കൂടുതൽ സുഭിക്ഷ ഹോട്ടലുകൾ


ശബരിമലയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

പമ്പ: തീർഥാടനപാതയിൽ കൂടുതൽ സുഭിക്ഷ ഹോട്ടലുകൾ തുടങ്ങുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പുമന്ത്രി അഡ്വ. ജി.ആർ.അനിൽ പറഞ്ഞു. ഭക്ഷ്യവകുപ്പ് നടത്തിയ ഒരുക്കങ്ങൾ പമ്പയിൽ ചേർന്ന അവലോകനയോഗത്തിൽ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലവിവരപ്പട്ടിക എല്ലാ വ്യാപാരസ്ഥാപനങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതേവിലയ്ക്കാണോ വിൽപ്പന നടത്തുന്നതെന്നും ഉറപ്പാക്കാൻ പരിശോധനകൾ നടത്തും. ഉത്പന്നങ്ങളുടെ എക്സ്പയറി ഡേറ്റ്, ഗുണനിലവാരം എന്നിവ ഉറപ്പാക്കും.

എം.എൽ.എ.മാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. കെ.യു.ജനീഷ്‌കുമാർ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ശബരിമല എ.ഡി.എം. ടി.ജി.ഗോപകുമാർ, ജില്ലാ സപ്ലൈ ഓഫീസർമാരായ എം.അനിൽ, അനിൽകുമാർ, വി.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.



പ്ലാസ്റ്റിക് ഒഴിവാക്കണം-മന്ത്രി കെ.രാധാകൃഷ്ണൻ

ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു. ശബരിമലയുടെ പ്രകൃതിഭംഗിയും, പച്ചപ്പും അതേ രീതിയിൽ നിലനിർത്തുകയും, ആ പ്രദേശത്തിന്റെ ഹരിതഭംഗിക്ക് പോറലേൽപ്പിക്കാതിരിക്കുകയുംചെയ്യുക എന്നത് നമ്മളോരോരുത്തരുടേയും ഉത്തരവാദിത്വം തന്നെയാണെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഓർമിപ്പിച്ചു.

ഇത്തവണയും മണ്ഡലകാലത്തിൽ ഹരിത പ്രോട്ടോകോൾ കർശനമായി നടപ്പാക്കും. കുടിവെള്ളത്തിനായി പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം മറ്റു കുപ്പികൾ ഉപയോഗിക്കണം. പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് പകരം തുണിസഞ്ചിയോ, പേപ്പർ ബാഗോ ഉപയോഗിക്കണം. പമ്പയിൽ തുണികളും, പ്ലാസ്റ്റിക് വസ്തുക്കളും വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഓര്‍ക്കേണ്ട നമ്പറുകള്‍
• എമർജൻസി ഓപ്പറേഷൻ സെന്റർ സന്നിധാനം 04735-202166

• പമ്പ 04735-203255

• നിലയ്ക്കൽ 04735-205002

• സന്നിധാനം താമസം 04735-202049

• സന്നിധാനം ഗവ ആശുപത്രി 04735-202101

• പമ്പ ഗവ ആശുപത്രി 04735-203232, 203318

• നിലയ്ക്കൽ ഗവ ആശുപത്രി 04735-205202

• സേഫ് സോൺ മോട്ടോർ വാഹന വകുപ്പ് 9562318181, 9400044991

• ശബരിമല പോലീസ് കൺട്രോൾ റൂം 04735-202016, 203386

Content Highlights: sabarimala 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented