ശർക്കരപ്പായസവും വെള്ളനിവേദ്യവും സൗജന്യമായി വാങ്ങാം


ശബരിപീഠത്ത് ശരം കുത്തുന്ന മണികണ്ഠൻ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

ശബരിമല: വഴിപാട് പ്രസാദമായ വെള്ളനിവേദ്യം കൗണ്ടറിൽനിന്ന് വാങ്ങാം. അരി കൊണ്ടുവരുന്നവർ ആവശ്യപ്പെടുന്നപക്ഷം സൗജന്യമായി വെള്ളനിവേദ്യം നൽകും. കൂടാതെ, 25 രൂപ വെള്ളനിവേദ്യ കൗണ്ടറിൽ അടച്ചും വെള്ളനിവേദ്യം വാങ്ങാം.

അരിയും ശർക്കരയും കൊണ്ടുവരുന്ന അയ്യപ്പഭക്തർക്ക് ആവശ്യാനുസരണം ശർക്കരപ്പായസം സൗജന്യമായി നൽകും. 25 രൂപ വിലയ്ക്കും ശർക്കരപ്പായസം ലഭിക്കും. അരവണ വിതരണ കൗണ്ടറിനുമുന്നിലാണ് വെള്ള, ശർക്കര പായസ കൗണ്ടർ.



തിരുമുറ്റം, ഫ്ളൈ ഓവർ, മാളികപ്പുറം, വെള്ള കൗണ്ടർ എന്നിവിടങ്ങളിൽ ഭക്തർ വഴിപാടായി സമർപ്പിക്കുന്ന അരി, ശർക്കര തുടങ്ങിയ വഴിപാടുസാധനങ്ങൾ വേർതിരിച്ച് അതിലുള്ള നോട്ടും നാണയങ്ങളും കാണിക്കവഞ്ചിയിൽ ദേവസ്വം ജീവനക്കാർ നിക്ഷേപിക്കുന്നുണ്ട്.

Content Highlights: sabarimala 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented