സർക്കാർ വാഹനങ്ങൾക്കും ഇളവില്ല, നിലയ്ക്കൽമുതൽ പമ്പവരെ റോഡരികിൽ പാർക്കിങ് വേണ്ടെന്ന്‌ ഹൈക്കോടതി


സന്നിധാനത്തെ തിരക്ക് | ഫോട്ടോ: ജി ശിവപ്രസാദ്/ മാതൃഭൂമി

കൊച്ചി: ശബരിമല തീർഥാടനകാലത്ത് നിലയ്ക്കൽ മുതൽ പമ്പവരെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. സർക്കാർ മുദ്രവെച്ച വാഹനങ്ങൾക്കും ഇളവ് അനുവദിക്കരുതെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ദേവസ്വംബെഞ്ച് ഉത്തരവിട്ടു. സ്വമേധയ പരിഗണിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം.

മോട്ടോർ വാഹനനിയമം പാലിക്കാതെ വലിയതോതിൽ അലങ്കരിച്ച വാഹനങ്ങളിൽ ശബരിമല യാത്ര നടത്തുന്നതും വിലക്കിയിട്ടുണ്ട്. ചരക്കു വണ്ടികളിലും യാത്ര അനുവദിക്കരുത്. പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റും നടപടി സ്വീകരിക്കണം.15 സീറ്റുകളുള്ള വാഹനങ്ങൾക്ക് തീർഥാടകരെ ഇറക്കാനായി പമ്പവരെ പോകാൻ അനുമതി നൽകുന്നുണ്ട്. എന്നാൽ, പമ്പയിൽ പാർക്ക് ചെയ്യാൻ അനുവദിക്കരുത്.

ശബരിമലയിൽ ഒരുക്കിയ സൗകര്യങ്ങൾ വിശദീകരിച്ച് സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ശൗചാലയങ്ങളുടെ പരിപാലനം ലേലം പോയിട്ടില്ലെങ്കിൽ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ സഹായത്തോടെ ദിവസവും വൃത്തിയാക്കി സൗജന്യമായി ഉപയോഗിക്കാനായി നൽകണമെന്നും കോടതി നിർദേശിച്ചു.

ഹെലികോപ്റ്റർ സർവീസ്:സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ശബരിമല ദർശനത്തിനായി ഹെലികോപ്റ്റർ സർവീസ് നടത്തുന്നു എന്ന സ്വകാര്യസ്ഥാപനത്തിന്റെ പരസ്യത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ‘ഹെലികേരള’ എന്ന വെബ്‌സൈറ്റിലാണ് ശബരിമലയിലേക്ക്‌ ദൈനംദിനം ഹെലികോപ്റ്റർ സർവീസ് നടത്തുന്നതായിക്കാട്ടി പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന്റെയടിസ്ഥാനത്തിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ദേവസ്വം ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Content Highlights: Sabarimala 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented