ശബരിമല യാത്ര; അറിയേണ്ടതെല്ലാം


.

പന്തളം കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ നവംബർ 17 മുതൽ ജനുവരി 12 വരെ ദർശനത്തിനായി തുറന്നുവെക്കും. രാവിലെ 5.30 മുതൽ രാത്രി എട്ടുവരെയാണ് ദർശന സമയം. മണ്ഡലപൂജ കഴിഞ്ഞ് ശബരിമല നടയടയ്ക്കുന്ന വേളയിൽ ഡിസംബർ 28, 29, 30 തീയതികളിൽ ദർശനം ഉണ്ടാകില്ല. ജനുവരി 12-നാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെടുന്നത്. ഈ ദിവസം ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ ദർശന സൗകര്യം ഉണ്ടാകൂ. വിവരങ്ങൾക്ക്: കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി-9496279842., ട്രഷറർ-9496848820.വലിയകോയിക്കൽ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ്-9447365229., ദേവസ്വം ബോർഡ് എ.ഒ.-9496691779.

എരുമേലി ധർമശാസ്താക്ഷേത്രംനട തുറക്കൽ-5.00. ദർശന സമയം രാവിലെ അഞ്ചുമുതൽ 12 മണിവരെ. വൈകീട്ട് അഞ്ചുമുതൽ പത്തുമണിവരെ. (തിരക്കനുസരിച്ച് ദർശന സമയത്തിൽ മാറ്റംവരും). ഫോൺ: 04828-210 448

നെയ്യഭിഷേകം

നെയ്യഭിഷേകം പരമ്പരാഗതരീതിയിൽതന്നെ നടക്കും. ഒരു നിയന്ത്രണവും ഇത്തവണയില്ല. മാളികപ്പുറത്തിന് സമീപമുള്ള കൗണ്ടറിൽനിന്ന്‌ ടിക്കറ്റെടുത്ത് വടക്കേനട വഴി നെയ്യ് അഭിഷേകത്തിനായി ശ്രീകോവിലിലേക്ക് നൽകാം. എല്ലാ ദിവസവും പുലർച്ചെമുതൽ ഉച്ചപ്പൂജയ്ക്ക് തൊട്ടുമുമ്പുവരെ നെയ്യഭിഷേകം നടത്താം.

കുടിവെള്ളം

പ്ലാസ്റ്റിക്കിന് വിലക്കുള്ളതിനാൽ സന്നിധാനത്തേക്ക്‌ വെള്ളവുമായി പോകാൻ പമ്പയിൽ സ്റ്റീൽ കുപ്പി നൽകും. 100 രൂപ കരുതൽധനമായി നൽകണം. മടങ്ങിവന്ന് കുപ്പി നൽകുമ്പോൾ ഇൗ പണം മടക്കി നൽകും. എല്ലാ കുപ്പികളും അണുമുക്തമാക്കാനും സൗകര്യമുണ്ട്. നിലയ്ക്കൽ നടപ്പന്തൽ, പമ്പ, മരക്കൂട്ടം, വലിയ നടപ്പന്തൽ എന്നിവിടങ്ങളിലെല്ലാം സൗജന്യ ചുക്കുവെള്ളം വിതരണം ഉണ്ടാകും.

അന്നദാനം

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ദേവസ്വം ബോർഡിന്റെ അന്നദാനം ഉണ്ടാകും. അയ്യപ്പസേവാസംഘത്തിന്റെ അന്നദാനം പമ്പയിലും സന്നിധാനത്തുമാണ്. അയ്യപ്പസേവാസംഘം സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി, മരക്കൂട്ടം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും ക്യാമ്പ് തുറക്കും.

വിരിവെക്കാം, മുറി ബുക്കുചെയ്യാം

സന്നിധാനത്ത് ആകെയുള്ള 650 മുറികളിൽ 104 മുറികൾക്ക് ഇത്തവണ ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തുള്ള ഡോണർ ഹൗസുകളിലെ മുറികളും തീർഥാടകർക്ക് നൽകും. ഒരുമിച്ചെത്തുന്ന തീർഥാടകർക്ക് ഡോർമിറ്ററിയും ബുക്കുചെയ്യാം.

മരക്കൂട്ടത്തുനിന്ന് യാത്ര ശരംകുത്തിവഴി മാത്രം

പമ്പയിൽനിന്ന് മരക്കൂട്ടത്ത് എത്തുന്ന അയ്യപ്പൻമാരെ ശരംകുത്തിവഴി മാത്രമേ കടത്തിവിടൂ. ദർശനശേഷം മലയിറങ്ങുന്ന അയ്യപ്പൻമാർക്കായി ചന്ദ്രാനന്ദൻ റോഡ് ഒഴിച്ചിടും.

മുൻവർഷങ്ങളിൽ നെയ്യഭിഷേകത്തിന് ഉണ്ടായിരുന്ന നിയന്ത്രണം ഇക്കുറിയില്ല. ടിക്കറ്റെടുത്തശേഷം ഭക്തർക്ക് അവരവർ കൊണ്ടുവരുന്ന നെയ്യ് അഭിഷേകം ചെയ്യാൻ അവസരമുണ്ടാകും.

നടതുറന്നശേഷം ബുധനാഴ്ച വൈകീട്ട് സന്നിധാനത്തും പമ്പയിലും സാമാന്യം നന്നായി മഴപെയ്തു.

ഇന്ന് ശബരിമലയില്‍
• 3.00: നട തുറക്കൽ, നിർമാല്യം

• 3.05: അഭിഷേകം

• 3.30 : ഗണപതി ഹോമം

• 3.45 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം

• 7.30: ഉഷഃപൂജ

• 11.30: കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം

• 12.30:ന് ഉച്ചപ്പൂജ

• 1.00: നട അടയ്ക്കൽ

• 4.00: വൈകീട്ട് നട തുറക്കൽ

• 6.30:ദീപാരാധന

• 7.00 മുതൽ പുഷ്പാഭിഷേകം

• 9.00: അത്താഴപൂജ

• 10.50: ഹരിവരാസനം

• 11.00: നട അടയ്ക്കൽ

Content Highlights: sabarimala 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented