ശബരിമല നട തുറന്നു; മലമുകളിൽ ശരണാരവം


ജി. രാജേഷ്‌കുമാർ

.

ശബരിമല: ഭക്തജനപ്രവാഹത്തോടെ ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം. ബുധനാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ, മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്നപ്പോൾ ഭക്തരുടെ നിര വലിയനടപ്പന്തലും നിറഞ്ഞ് ശരംകുത്തിക്ക് അടുത്തുവരെയെത്തി. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ പൂർണതോതിലുള്ള തീർഥാടനത്തിന്റെ തിരിച്ചുവരവായി ആദ്യദിനംതന്നെ മാറി. ബുക്ക് ചെയ്ത് ദർശനത്തിന് എത്തണമെന്ന നിബന്ധന ഭക്തരുടെ ഒഴുക്കിന് തടസ്സമായില്ല. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു തീർഥാടകരിലേറെയും.

നട തുറന്നശേഷം മേൽശാന്തി സോപാനത്തിലെ മണി മുഴക്കി ശ്രീകോവിലിൽ നെയ്‌വിളക്കു കൊളുത്തിയതോടെ മലമുകളിൽ ശരണാരവം ഉച്ചസ്ഥായിയിലായി.



മേൽശാന്തി ശംഭുനമ്പൂതിരി മാളികപ്പുറം നടയും തുറന്നു. പിന്നീട് ശബരിമല മേൽശാന്തി, ശ്രീകോവിലിൽനിന്നുള്ള ദീപവുമായി താഴെ തിരുമുറ്റത്തെ ആഴി ജ്വലിപ്പിച്ചു. നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരായ കെ. ജയരാമൻ നമ്പൂതിരി, ഹരിഹരൻ നമ്പൂതിരി എന്നിവരെ സന്നിധാനത്തേക്ക് ആനയിച്ചു.

ദീപാരാധനയ്ക്കുശേഷം, പുതിയ മേൽശാന്തിമാരെ അതത് ശ്രീകോവിലുകളുടെ സോപാനത്ത് തന്ത്രി അഭിഷേകം ചെയ്ത് അവരോധിച്ചു.

വൃശ്ചികം ഒന്നായ വ്യാഴാഴ്ച പുലർച്ചെ നാലിന് പുതിയ മേൽശാന്തിമാരാണ് ഇരുക്ഷേത്രനടകളും തുറന്നത്. ഇനിയുള്ള ദിവസങ്ങളിൽ പുലർച്ചെ മൂന്നിന് തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകീട്ട് നാലിന് വീണ്ടും തുറന്നശേഷം രാത്രി 11-ന് അടയ്ക്കും.

Content Highlights: sabarimala 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented