ശബരിമലനട ഇന്ന് തുറക്കും; വെർച്വൽ ക്യൂ നിർബന്ധം


sabarimala

ശബരിമല: മണ്ഡലപൂജകൾക്കായി ശബരിമല ക്ഷേത്രനട ബുധനാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പിന്നീട് പതിനെട്ടാംപടിക്ക് മുന്നിലുള്ള ആഴിയിലും മേൽശാന്തി അഗ്‌നിപകരും. തുടർന്ന് ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കും.12 സ്ഥലങ്ങളിൽ തത്സമയ ബുക്കിങ്ങും ഉണ്ട്. നിലയ്ക്കലിൽമാത്രം 10 കൗണ്ടറുകൾ തുറക്കും. ഓൺലൈനായി ബുക്കുചെയ്യാൻ സാധിക്കാത്തവർക്കായാണ് തത്സമയ ബുക്കിങ്. ബുക്കിങ്ങിന് ഫീസില്ല. രേഖകൾ പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തിൽ പോലീസ് പരിശോധിക്കും.

വെർച്വൽ ക്യൂ നിർബന്ധം: ബുക്ക് ചെയ്യാം ഇങ്ങനെ



  • ആറുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ബുക്കിങ് വേണ്ട
  • വെബ്സൈറ്റിൽ പേര്, ജനനത്തീയതി, മേൽവിലാസം, പിൻകോഡ്, തിരിച്ചറിയൽരേഖ, സ്കാൻചെയ്ത ഫോട്ടോ, ഫോൺനമ്പർ എന്നിവ നൽകണം.
  • ഇ-മെയിൽ െഎ.ഡി. നൽകി പാസ്‌വേഡ് സൃഷ്ടിക്കണം. ഇത് വീണ്ടും ഉറപ്പാക്കിയശേഷം നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നെന്ന് സാക്ഷ്യപ്പെടുത്തി ബോക്സിൽ ടിക്ക്‌ ചെയ്യണം.
  • ഫോൺ നമ്പറിലേക്ക് ഒ.ടി.പി. ലഭിക്കും. ഇത് സൈറ്റിൽ നൽകിയാൽ രജിസ്ട്രേഷൻ പൂർത്തിയാകും

Content Highlights: Sabarimala 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented