സന്നിധാനത്ത് എമർജൻസി മെഡിക്കൽ കെയർ സെന്റർ


സന്നിധാനത്തെ സഹാസ് എമർജൻസി മെഡിക്കൽ ക്യാമ്പ്

ശബരിമല: സന്നിധാനത്ത് മേലേതിരുമുറ്റത്ത് സഹാസിന്റെ നേതൃത്വത്തിൽ എമർജൻസി മെഡിക്കൽ കെയർ സെന്റർ തുടങ്ങി. പടികയറിയെത്തുന്ന ഭക്തർക്ക് പെട്ടെന്ന് ശരീരവൈഷമ്യമുണ്ടായാൽ അടിയന്തരചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.

തന്ത്രി കണ്ഠര് രാജീവര് ഉദ്ഘാടനംചെയ്തു. തുടർന്ന് മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ, സഹാസ് സെക്രട്ടറിയും ജനറൽ സർജനുമായ ഡോ. ഒ.വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.

പതിനെട്ടാംപടി കയറിയശേഷം നെഞ്ചുവേദന, ശ്വാസംമുട്ടൽ, തളർച്ച തുടങ്ങിയവ നേരിടുന്ന ഭക്തർക്ക് ഇവിടെ ചികിത്സ തേടാവുന്നതാണ്. ബി.പി., ഓക്സിജന്റെ അളവ്, ശ്വാസംമുട്ടൽ തുടങ്ങിയ അവശതകളനുഭവിക്കുന്ന ഭക്തർക്ക് പ്രാഥമികചികിത്സ ലഭ്യമാക്കുകയും തുടർന്ന് ഗവ. ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. പരിശോധനയ്ക്കായി എ.ഇ.ഡി. മെഷീൻ അടക്കമുള്ള ഉപകരണങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് ഏറെയുള്ള സമയങ്ങളിലാണ് ഈ സെന്റർ പ്രവർത്തിക്കുക. ഒരു ഡോക്ടറുടെയും പുരുഷനഴ്സിന്റെയും സേവനം ഇവിടെയുണ്ട്.

Content Highlights: Medical care centre sabarimala 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented