ലോകം ഇന്ത്യയെ പുതിയ ആദരവോടെ കാണുന്നു -രാഷ്ട്രപതി


President Droupadi Murmu addresses the nation on the eve of the 74th Republic Day, in New Delhi, Wednesday, Jan. 25, 2023 | Photo: PTI

ന്യൂഡല്‍ഹി: സമീപവര്‍ഷങ്ങളിലെ ഒരുകൂട്ടം സംരംഭങ്ങളുടെ ഫലമായി ലോകം ഇന്ത്യയെ പുതിയ ആദരവോടെ വീക്ഷിക്കാന്‍ തുടങ്ങിയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. വിവിധ ലോകഫോറങ്ങളിലെ നമ്മുടെ ഇടപെടലുകള്‍ ഗുണംചെയ്തുവെന്നും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ രാഷ്ട്രപതി പറഞ്ഞു.

''ലോകവേദിയില്‍ ഇന്ത്യ നേടിയെടുത്ത ആദരവ് പുതിയ അവസരങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും കാരണമായി'' -ഈവര്‍ഷം ഇന്ത്യ ജി 20 ഗ്രൂപ്പിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നത് ചൂണ്ടിക്കാട്ടിക്കൊണ്ട് രാഷ്ട്രപതി പറഞ്ഞു. സമത്വവും സുസ്ഥിരവുമായ ലോകക്രമം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ജി 20-ക്ക് കഴിയും.

ബി.ആര്‍. അംബേദ്കര്‍, ബി.എന്‍. റാവു തുടങ്ങിയ ഭരണഘടനാനിര്‍മാതാക്കളുടെ കാഴ്ചപ്പാടാണ് നമ്മുടെ റിപ്പബ്ലിക്കിനെ മുന്നോട്ടുനയിക്കുന്നതെന്ന് രാഷ്ട്രപതി ഓര്‍മിപ്പിച്ചു. അംബേദ്കറും മറ്റുള്ളവരും ഒരുക്കിയ വഴിയിലൂടെ സഞ്ചരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ആഗോളതലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളാണ്.

ദൗര്‍ഭാഗ്യവശാല്‍, ദരിദ്രര്‍ മറ്റുള്ളവരെക്കാള്‍ ആഗോളതാപനത്തിന്റെ ഭാരം വഹിക്കുന്നു. ബദല്‍ ഊര്‍ജസ്രോതസ്സുകള്‍ വികസിപ്പിച്ച് ജനകീയമാക്കുകയാണ് ഇതിന്റെ പരിഹാരങ്ങളിലൊന്ന്. സൗരോര്‍ജത്തിനും വൈദ്യുതവാഹനങ്ങള്‍ക്കും നയപരമായ ഉത്തേജനം നല്‍കിക്കൊണ്ട് ഇന്ത്യ ഈ ദിശയില്‍ പ്രശംസനീയമായ മുന്നേറ്റം നടത്തിയെന്നും രാഷ്ട്രപതി പറഞ്ഞു.


Content Highlights: Women empowerment, gender equality not mere slogans, says President Murmu on eve of Republic Day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


pranav

ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരബലാത്സംഗം; ബന്ധുക്കൾ കണ്ടത് തളർന്നുകിടക്കുന്ന യുവതിയെ

Jan 26, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented