റിപ്പബ്ലിക് ദിനത്തലേന്ന് ദീപാലംകൃതമായ സുപ്രീംകോടതി | Photo: ANI
സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണത്തൊഴിലാളികള്‍, കര്‍ത്തവ്യപഥിലെ ശുചീകരണത്തൊഴിലാളികള്‍, റിക്ഷക്കാര്‍, പാല്-പച്ചക്കറി-പലവ്യഞ്ജന വില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ക്ക് 74-ാമത് റിപ്പബ്ലിക് ദിന പരേഡു വീക്ഷിക്കാന്‍ പ്രത്യേക ക്ഷണം. കര്‍ത്തവ്യപഥില്‍ വി.വി.ഐ.പി.സീറ്റിലിരുന്ന് ഇവര്‍ പരേഡിന് സാക്ഷികളാകും. പുതുതായി നിര്‍മിച്ച കര്‍ത്തവ്യപഥിലെ ആദ്യ റിപ്പബ്ലിക് ദിന പരേഡ് വൈവിധ്യങ്ങളും പുതുമകളും നിറഞ്ഞതാണ്.
തദ്ദേശീയ യുദ്ധോപകരണങ്ങളുടെ പ്രദര്‍ശനം
വജ്ര സെല്‍ഫ് പ്രൊപ്പല്‍ഡ് ഗണ്‍സ്, അക്ഷയ്-നാഗ് മിസൈല്‍ സിസ്റ്റം തുടങ്ങി ഇന്ത്യന്‍ സേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധോപകരണങ്ങള്‍ പരേഡില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 105 എം.എം. ഇന്ത്യന്‍ ഫീല്‍ഡ് തോക്കുപയോഗിച്ചാകും 21 ഗണ്‍ സല്യൂട്ട്.
വനിതകളുടെ ഒട്ടക കണ്ടിജെന്റ്
റിപ്പബ്ലിക് പരേഡിന്റെ ചരിത്രത്തിലാദ്യമായി ബി.എസ്.എഫിന്റെ ഒട്ടക കണ്ടിജെന്റില്‍ പുരുഷന്മാര്ക്കൊപ്പം വനിതകളും ഭാഗമാകും. രാജസ്ഥാന്റെ സാംസ്കാരികചരിത്രം ഉള്‍ക്കൊള്ളിച്ചുള്ളതാകും വനിതകളുടെ വേഷം.
'ദേസി സംഗീതം'
പരേഡില്‍ ബോളിവുഡ്, പാശ്ചാത്യസംഗീതങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ഇന്ത്യന്‍ രാഗങ്ങളാകും ഉള്‍പ്പെടുത്തുക. നാല് ഇന്ത്യന്‍ രാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് േവ്യാമസേനയുടെ പരേഡിന്റെ പശ്ചാത്തലസംഗീതം
ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥി
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍ സിസിയാണ് മുഖ്യാതിഥി. ആദ്യമായാണ് ഈജിപ്തിലെ ഒരു നേതാവ് അതിഥിയാകുന്നത്. ഈജിപ്ഷ്യന്‍ പട്ടാളവും പരേഡിന്റെ ഭാഗമാകും. രാവിലെ കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടികള്‍ ആരംഭിക്കുക. രാവിലെ പത്തിന് പരേഡ് ആരംഭിക്കും.
Content Highlights: Kartvya Path all set to witness 74th Republic Day parade
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..