ഗുരുവായൂർ ദേവസ്വം ലൈബ്രറിയിലെ രാമായണവുമായി ബന്ധപ്പെട്ടുള്ള താളിയോലകളുടെയും ഗ്രന്ഥങ്ങളുടെയും ശേഖരം
ഗുരുവായൂർ: താളിയോലയിലുള്ളതുമുതൽ രാമായണഗ്രന്ഥങ്ങളുടെ അമൂല്യശേഖരം കാണാൻ ഗുരുവായൂർ ദേവസ്വം ലൈബ്രറിയിലേക്ക് വരാം. അപൂർവങ്ങളായ 28 താളിയോലരാമായണങ്ങളും മുപ്പതിലേറെ വ്യത്യസ്തരാമായണങ്ങളുടെ എണ്ണൂറോളം പതിപ്പുകളുമുണ്ട് ഇവിടെ.
അധ്യാത്മ രാമായണം, വാല്മീകി രാമായണം, കമ്പ രാമായണം, വസിഷ്ഠ രാമായണം, കണ്ണശ്ശ രാമായണം, അഗസ്ത്യ രാമായണം തുടങ്ങീ മാപ്പിളരാമായണവും കുട്ടികളുടെ രാമായണവുംവരെ ഇവിടെയുണ്ട്. താളിയോലകളുടെ ചിത്രരാമായണം ശ്രദ്ധേയമാണ്. രാമവതാരചരിതത്തിന്റെ ഗ്രാമഫോൺ റെക്കോഡാണ് ആകർഷകമായ മറ്റൊന്ന്.
രാമായണ നാടകങ്ങളും രാമായണ കവിതകളുമുണ്ട്. ആനന്ദ രാമായണം, അമൃത രാമായണം എന്നിങ്ങനെ വ്യാഖ്യാനഗ്രന്ഥങ്ങൾ വേറെയുമുണ്ട്.
മലയാളത്തിലും സംസ്കൃതത്തിലുമുള്ളതിനുപുറമേ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ധാരാളം പതിപ്പുകളും വായനയ്ക്കായി ഒരുക്കിയിട്ടുണ്ട്.
പ്രദർശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ നിർവഹിച്ചു. രാമായണ മാസപ്പിറവിദിനമായ ഞായറാഴ്ചമുതൽ പ്രവേശനമുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..