യുദ്ധാരംഭം | രാമകഥാസാരം


ജ്യോതിബായ്‌ പരിയാടത്ത്‌

വര: ബി.എസ്‌. പ്രദീപ്‌കുമാർ

പാരാവാരംപോലുള്ള വാനരസൈന്യംകണ്ട രാവണന് ഉള്ളിൽ ബഹുമാനമാണ് ആദ്യം തോന്നിയത്. ഇരുഭാഗത്തും യുദ്ധഭേരി മുഴങ്ങി. യുദ്ധത്തിന്റെ ആദ്യദിനംതന്നെ ധാരാളം ജീവനാശമുണ്ടായി. രാവണന്റെ നിർദേശത്തിൽ ശാർദൂലൻ തുടങ്ങിയ രാക്ഷസന്മാർ മർക്കടവേഷത്തിൽ ശ്രീരാമന്റെ പടപ്പാളയത്തിൽ നുഴഞ്ഞുകയറി. എന്നാൽ, പിടിക്കപ്പെടുകയും രാമന്റെ ദയാവായ്പിൽ വിടുതൽചെയ്യപ്പെടുകയുമുണ്ടായി. അവർക്കും രാമനെക്കുറിച്ച്‌ നല്ലതേ പറയാനുള്ളൂ എന്നറിഞ്ഞ്‌ രാവണൻ രാമശിരസ്സും വില്ലും മായയിൽ നിർമിച്ച്‌ സീതയ്ക്കുമുന്നിലെത്തി. കൂടുതൽ ദുഃഖിതയായ സീതയെ ഇതെല്ലാം മായയാണെന്നും രാമന്റെ വിജയം സുനിശ്ചിതമാണെന്നും രാവണപത്നി സരമ സമാധാനിപ്പിച്ചു.

രാമാനുജ്ഞയാൽ രാവണന്റെ മുന്നിലെത്തിയ അംഗദന്റെ അധിക്ഷേപവാക്കുകൾ രാവണനെ ക്രുദ്ധനാക്കി. യുദ്ധം മുറുകി. ആന-കുതിര-വാനരങ്ങളുടെ ചെവിതുളയ്ക്കുന്ന ശബ്ദങ്ങൾ, കല്ലും മരവും തുടങ്ങി പ്രാകൃതങ്ങളും കുന്തം, ചാട്ടുളി, വാൾ തുടങ്ങി നിർമിതങ്ങളുമായ പലതരം ആയുധങ്ങളുടെ ഒച്ചകൾ, ഞാണൊലികൾ, രാക്ഷസഗർജനങ്ങൾ, മരണവിലാപങ്ങൾ എന്നിവയാൽ പടക്കളം മാറ്റൊലികൊണ്ടു. എങ്ങും പൊടിപടലങ്ങളും ചോരച്ചൂരുമുയർന്നു. ധർമയുദ്ധംകണ്ട്‌ കോൾമയിർകൊള്ളാനും ജയജയാരവത്താൽ പുഷ്പവൃഷ്ടിചെയ്യാനും ആകാശചാരികൾ നിരന്നു.

അന്നത്തെ യുദ്ധത്തിൽ അനേകം രാക്ഷസവീരന്മാർ കൊല്ലപ്പെട്ടു. അംഗദൻ ഇന്ദ്രജിത്തിന്റെ തേര് തകർത്ത് തേരാളിയെ കൊന്നു. ലക്ഷ്മണനും ഹനുമാനും സുഗ്രീവനും വിഭീഷണനും നീലനും മഹാഗജനും ഉഗ്രമായി പോരാടി. പത്തോളം രാക്ഷസവീരന്മാർ ശ്രീരാമന്റെ അസ്ത്രത്തിനിരയായി. അന്ന് ജയം വാനരമാർക്കാണെന്നുകണ്ട ഇന്ദ്രജിത്ത് ഒടുവിൽ നാഗാസ്ത്രം പ്രയോഗിച്ച്‌ ശ്രീരാമസേനയെ ഒന്നാകെ ബോധരഹിതരാക്കി. അപ്പോൾതന്നെ പന്നഗദ്വേഷിയായ പക്ഷിരാജാവ് ഗരുഡനെത്തി എല്ലാവരെയും നാഗാസ്ത്രമോചിതരാക്കി. തുടർന്നുനടന്ന ഘോരയുദ്ധത്തിൽ ധൂമ്രാക്ഷനെയും അകമ്പനനെയും ഹനുമാനും വജ്രദംഷ്ട്രനെ അംഗദനും പ്രഹസ്തനെ നീലനും വധിച്ചു. യുദ്ധത്തിൽ രാവണനുണ്ടായ നഷ്ടം ഭീമമായിരുന്നു. നിരാശ രാവണനെ കൂടുതൽ കോപാന്ധനാക്കുകയാണുണ്ടായത്.

നമ്മുടെ തേര്‌ വരുത്തുകെന്ന് പറഞ്ഞ്‌ പടനയിക്കാൻ രാവണൻ പുറപ്പെടാനൊരുങ്ങി.

Content Highlights: ramayanam story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented