ലങ്കാവർണന | രാമകഥാസാരം


വി.കെ. ഭാമ

വര: ബി.എസ്‌. പ്രദീപ്‌കുമാർ

ശ്രീരാമൻ ഹനുമാനിൽനിന്ന് സീതാവൃത്താന്തം കേട്ടു സന്തോഷിച്ചു. ദേവകൾക്കുപോലും ചെയ്യാൻകഴിയാത്തതുചെയ്ത്‌ തന്നെയും സൂര്യവംശത്തെയും രക്ഷിച്ചതിന് ഹനുമാനെ പുകഴ്ത്തുകയും ചെയ്തു.

ലങ്കാപുരിയുടെ വാങ്‌മയചിത്രം നൽകാൻ ദാശരഥി വായുപുത്രനോടാവശ്യപ്പെട്ടു.

സമുദ്രത്തിനു നടുവിൽ ത്രികൂടപർവതത്തിനുമുകളിൽ സ്വർണവിമാനംപോലെ മനോഹരമായ നഗരം. ആകെ ഏഴുമതിലുകൾ, ഓരോമതിലിലും നാലുഗോപുരങ്ങൾ, പുറത്ത് ആഴമുള്ള കിടങ്ങ്. കാവൽനിൽക്കുന്ന ലക്ഷക്കണക്കിന്‌ രാക്ഷസന്മാർ. അശോകവനികയിലെ സീതാദേവിയെക്കണ്ട് തിരിച്ചുപോരുമ്പോൾ പൂന്തോട്ടം തകർത്തത്, എതിർക്കാൻവന്ന രാക്ഷസരെയും രാവണപുത്രനായ അക്ഷകുമാരനെയും കൊന്നത്, ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രത്തെ മാനിച്ച് ബന്ധനസ്ഥനായി രാവണസദസ്സിലെത്തിയത്, ദൂതനെ വധിക്കരുത് എന്ന് വിഭീഷണൻ പറഞ്ഞതുകൊണ്ട്‌ വാലിൽ എണ്ണത്തുണിചുറ്റി കത്തിച്ചത്. ലങ്കാപുരിയെയും നാലിലൊന്ന് സൈന്യത്തെയും നശിപ്പിച്ച സന്തോഷത്തോടെ തിരിച്ചുവന്നത്...

എല്ലാം വിവരിച്ച ഹനുമാൻ ഒട്ടുംതാമസിയാതെ യുദ്ധത്തിനു തയ്യാറാകാൻ അപേക്ഷിച്ചു.

ശ്രീരാമനെയും ലക്ഷ്മണനെയും ചുമലിലേറ്റിയ ആഞ്ജനേയന്റെയും താരേയന്റെയും കൂടെ വാനരസേന മുഴുവനും സമുദ്രതീരത്തെത്തി.

ഒരു വാനരൻവന്ന് ലങ്കയിലുണ്ടാക്കിയ പ്രയാസം മറക്കുംമുമ്പ് സമുദ്രതീരത്ത് തമ്പടിച്ച വാനരസേന രാവണനെ അസ്വസ്ഥനാക്കി. അദ്ദേഹം മന്ത്രിമാരെ വിളിച്ച് ആപത്ഘട്ടം തടയാനുള്ള മാർഗങ്ങളാരാഞ്ഞു.

ശക്തരായ രാക്ഷസവീരരും സൈന്യവും ബുദ്ധിമാന്മാരായ മന്ത്രിമാരുമുള്ള ലങ്കാധിപൻ വെറും മനുഷ്യരും വാനരരുമുള്ള സൈന്യത്തെ ഭയക്കേണ്ടതില്ല. ഹനുമാന്റെ വരവ് അപ്രതീക്ഷിതമായതിനാലാണ് നാണക്കേടുണ്ടായത്. ഇന്ദ്രജിത്തെന്ന മകനും ചന്ദ്രഹാസം എന്ന വാളും കൈയിലുണ്ടെന്ന് മറക്കരുത് എന്ന അവരുടെ വീരവാദം രാവണനെ സന്തോഷിപ്പിച്ചു.

നിദ്രവിട്ടുണർന്ന കുംഭകർണൻ ജ്യേഷ്ഠനെ സമീപിച്ചു. ‘‘ശ്രീരാമപത്നിയെ കട്ടുകൊണ്ടുവന്നത്, തെറ്റുതന്നെ. അതിനുള്ള ശിക്ഷ ലഭിക്കുകതന്നെചെയ്യും. മത്സ്യങ്ങൾ ചൂണ്ടവിഴുങ്ങിയും പാറ്റകൾ തീയിന്റെ പ്രകാശത്തിൽ ഭ്രമിച്ചും ചത്തുപോകുംപോലെ രാജ്യത്തിനും ജനങ്ങൾക്കും ആപത്തുണ്ടാക്കും. എന്നാലും ജ്യേഷ്ഠൻ ആഗ്രഹിക്കുന്നെങ്കിൽ രാമനെയും വാനരങ്ങളെയും കൊന്ന് ആഗ്രഹനിവൃത്തി വരുത്താ’’മെന്നും കുംഭകർണൻ ആശ്വസിപ്പിച്ചു.

Content Highlights: ramayanam story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented