ശൂര്‍പ്പണഖയുടെ വരവ് | രാമകഥാസാരം


ഡോ. എം.പി. പവിത്ര

വര: ബി.എസ്‌. പ്രദീപ്‌കുമാർ

ഗൗതമീതീരത്തുള്ള മഹാകാനനത്തിലൂടെ കടന്നുവന്ന രാവണസഹോദരിയായ ശൂര്‍പ്പണഖ രാമനെക്കണ്ട് മോഹപരവശയായി. തന്നെ ഭാര്യയായി സ്വീകരിക്കണമെന്ന അപേക്ഷയോടെ, അരികിലെത്തി. സീതയെ പരിത്യജിക്കാന്‍ തനിക്കാവില്ലെന്നും സഹോദരനായ ലക്ഷ്മണനോട് നിന്റെ ഇംഗിതം പറഞ്ഞുനോക്കുകഎന്നും രാമന്‍ ഉപദേശിച്ചു.

ലക്ഷ്മണനാകട്ടെ, ''നിന്നില്‍ എനിക്ക് ഒരു കാംക്ഷയുമില്ല, രാമനോടുതന്നെ ചെന്ന് നിന്റെ മോഹം പറയുക.'' എന്നു പറഞ്ഞ് അവളെ തിരസ്‌കരിച്ചു. മാറിമാറി രാമലക്ഷ്മണന്മാരെ സമീപിച്ചിട്ടും ആഗ്രഹം സാധിക്കാതെ ക്രുദ്ധയായ ശൂര്‍പ്പണഖ തന്റെ മായാരൂപം വെടിഞ്ഞ് സീതയ്ക്കുനേരെയാഞ്ഞടുത്തു. ആ സമയം ലക്ഷ്മണന്‍ വാളെടുത്ത് അവളുടെ കാതും മാറിടവും മൂക്കും ഛേദിച്ചു.

''നീലനിറമുള്ള പാര്‍വതത്തിന്റെ മുകളില്‍നിന്ന് നാലഞ്ചുശാഖകളായി വളര്‍ന്നുവരുന്ന നദിപോലെ രക്തമൊഴുക്കിക്കൊണ്ട്, ശൂര്‍പ്പണഖ രാക്ഷസപ്രവരനായ സഹോദരന്‍ ഖരന്റെ മുന്നില്‍ച്ചെന്ന് സങ്കടം പറഞ്ഞു.

കോപാകുലനായ ഖരന്‍ രാമാദികളെ വധിക്കാന്‍ 14 പേരെ അയച്ചു. രാമന്‍ അവരെ കാലപുരിക്കയച്ചു. ക്രുദ്ധനായ ഖരന്‍ വന്‍പടയെയും അനുജന്മാരായ ദൂഷണനെയും ത്രിശിരസ്സിനെയും കൂട്ടി വന്ന് ഏറ്റുമുട്ടിയെങ്കിലും അവരെയും രാമന്‍ വധിച്ചു. രാമബാണങ്ങളേറ്റ് മൃതിയടഞ്ഞ രാക്ഷസന്മാര്‍ ദിവ്യരൂപം പ്രാപിച്ച് രാമനോട് ജ്ഞാനോപദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എല്ലാത്തിനും മീതെനില്‍ക്കുന്ന പരമാത്മാവ് പരബ്രഹ്‌മമാണെന്നും പരബ്രഹ്‌മത്തെ ധ്യാനിക്കുന്നവര്‍ക്ക് മോക്ഷപ്രാപ്തിയുണ്ടാകുമെന്നും രാമന്‍ ഉപദേശിച്ചു.

രാമന്‍ നിര്‍ദേശിച്ചതനുസരിച്ച് സംഭവിച്ചതെല്ലാം ലക്ഷ്മണന്‍ മഹര്‍ഷിമാരെ അറിയിച്ചു. രാക്ഷസന്മാരുടെ മായയില്‍നിന്ന് രക്ഷനേടാനായി അവര്‍ നല്‍കിയ മോതിരം രാമന്‍ ധരിച്ചതിനുശേഷം, ചൂഢാരത്നം സീതയ്ക്കും, കവചം ലക്ഷ്മണനും നല്‍കി.

ശൂര്‍പ്പണഖ രാവണനെ സമീപിച്ച് അലമുറയിട്ടുകൊണ്ട് തനിക്കുണ്ടായ ആപത്ത് വിവരിച്ചു. ഇതിനു പ്രതികാരം ചെയ്യാന്‍ സുന്ദരിയായ സീതയെ ഭാര്യയാക്കാനും ഉപദേശിച്ചു.

Content Highlights: ramayanam story

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022

Most Commented