പ്രതീകാത്മക ചിത്രം
ശ്രീ രാമചന്ദ്രന്റെ അഭിഷേകം കാണാന്‍ പ്രഭാതത്തില്‍ത്തന്നെ രാജധാനി ജനനിബിഡമായി. രാജാവ് ഉണര്‍ന്ന് സിംഹാസനത്തിലെത്തിയില്ല. കൈകേയീഭവനത്തിലെത്തിയ സുമന്ത്രര്‍ കണ്ടത് വെറുംനിലത്ത് നെടുവീര്‍പ്പിട്ടു തേങ്ങുന്ന ദശരഥനെയാണ്.
''രാമനെ കാണാത്തതു കൊണ്ടാണ് ദുഃഖം. രാമനെ വരുത്തൂ'' - കൈകേയി പറഞ്ഞു.
''എനിക്ക് ഉടന്‍ കുമാരനെ കാണണം'' -ദശരഥന്
പറഞ്ഞു.
കൗസല്യ, രാമന്, ലക്ഷ്മണന് എന്നിവര്‍ ദശരഥന്റെ അടുത്തെത്തി.
അച്ഛന്റെ ദുഃഖത്തിനു കാരണമാരാഞ്ഞ രാമനോട് കൈകേയി പറഞ്ഞു:
''ദുഃഖകാരണം നീ തന്നെ, നീ ചെയ്യേണ്ടതായി ചിലതുണ്ട്. മൂത്തപുത്രനല്ലേ?''
''അച്ഛന്റെ ദുഃഖം ഇല്ലാതാക്കുന്നതിന് ഞാനെന്തുംചെയ്യും. എന്തും ഉപേക്ഷിക്കും. സത്യം സത്യം സത്യം'' -രാമന് പറഞ്ഞു.
''നിനക്ക് അഭിഷേകത്തിനൊരുക്കിയവകൊണ്ടു ഭരതന് അഭിഷേകം ചെയ്യണം. നീ പതിന്നാലു വര്‍ഷം വനവാസം ചെയ്യണം. എനിക്കുതന്ന രണ്ടുവരങ്ങള്‍ അങ്ങനെ നടപ്പാക്കണമെന്ന് നിന്നോടുപറയാന് കഴിയാത്തതുകൊണ്ടാണ് അച്ഛന് ദുഃഖം.'' -കൈകേയി പറഞ്ഞു.
രാമന് പറഞ്ഞു: ''അതിനെന്താണു വിഷമം. ഞാന്‍ ഉടന്‍ വനത്തിലേക്കു പോകാം.''
ഇതുകേട്ട് അതിദുഃഖത്തോടെ ദശരഥന് പറഞ്ഞു: ''സ്ത്രീജിതനായ എന്നെ ബന്ധിച്ചിട്ട് നീ രാജ്യം ഏറ്റെടുക്കുക. ഇല്ലെങ്കില്‍ എനിക്ക് സത്യഭംഗമുണ്ടാകും.''
കരഞ്ഞും നെടുവീര്‍പ്പിട്ടും മോഹാലസ്യപ്പെട്ടും നിലത്തുവീണ അച്ഛന്റെ മുഖം കുളിര്‍ജലം തളിച്ചു തലോടിക്കൊണ്ട് രാമന് തുടര്‍ന്നു: ''അച്ഛന്റെ സത്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കു കഴിയും.''
പൂജകള്‍ക്കുശേഷം ദക്ഷിണയും ദാനങ്ങളും നല്കി മകന് മംഗളം നേര്‍ന്നു നമസ്കരിക്കുമ്പോഴാണ് കൗസല്യ അഭിഷേകഭംഗത്തിന്റെ വിവരമറിയുന്നത്.
'നീ പോയാല്‍ ഞാന്‍ ജീവന് ഉപേക്ഷിക്കും' എന്നു പറഞ്ഞപ്പോഴേക്കും അവര്‍ തളര്‍ന്നുവീണു.
ലക്ഷ്മണന് കടന്നുവന്നു. തീക്കണ്ണുകളോടെ ഉറച്ചുപറഞ്ഞു: ''സ്ത്രീക്ക് അടിമപ്പെട്ടു ഭ്രാന്തുപറയുന്ന വൃദ്ധനെ തടവിലാക്കി എതിരാളികളെ വധിച്ചുകൊണ്ടു ഞാന്‍ ജ്യേഷ്ഠനെ രാജാവാക്കും.'' അനുജനെ കെട്ടിപ്പിടിച്ചു സമാശ്വസിപ്പിച്ചുകൊണ്ടു രാമന് പറഞ്ഞു:
''അനുജാ ഇപ്പറഞ്ഞതൊക്കെ ചെയ്യാമായിരുന്നു, ഇക്കാണുന്ന രാജ്യം, അധികാരം, ആയുസ്സ് സുഖാനുഭവങ്ങള്‍, ഭാര്യ, ധനസമൃദ്ധി, സ്നേഹം ഇതൊക്കെ നിത്യമാണെങ്കില്‍.
മായയില്‍ മയങ്ങിയതിനാല്‍ ഇവ നിത്യമല്ല എന്ന് നാം അറിയുന്നില്ല എന്നേയുള്ളൂ.''
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..