പുത്രകാമേഷ്ടി- രാമകഥാസാരം


മേലാറ്റൂര്‍ രാധാകൃഷ്ണന്‍

പ്രതീകാത്മക ചിത്രം

ശരഥന്‍ അയോധ്യയില്‍ കൗസല്യ, കൈകേയി, സുമിത്ര എന്നീ ഭാര്യമാരും അനുചരവൃന്ദവുമായി കഴിയുമ്പോള്‍ ഒരുദിവസം മക്കളില്ലാത്ത കാര്യം വസിഷ്ഠനോട് സൂചിപ്പിച്ചു. വൈകാതെ നാലുപുത്രന്മാരുണ്ടാകുമെന്നും പുത്രകാമേഷ്ടി യാഗം നടത്താന്‍ ഋഷ്യശൃംഗനെ ഉടനെ വരുത്തണമെന്നും വസിഷ്ഠന്‍ പറഞ്ഞു. ഹോമകുണ്ഠത്തില്‍നിന്ന് പൊന്തിവന്ന വഹ്നിദേവന്‍ 'താവകം പുത്രീയമിപ്പായസം കൈക്കൊള്‍ക നീ' എന്ന് ദശരഥനോട് പറയുന്നു. ദശരഥനതില്‍ പകുതി കൗസല്യക്കും പകുതി കൈകേയിക്കും നല്‍കി. ഇരുവരും കുറച്ചുഭാഗം സുമിത്രയ്ക്ക് നല്‍കി.

കൗസല്യയാണ് ആദ്യം പ്രസവിച്ചത്. പിറന്നയുടനെ മഹാവിഷ്ണു യഥാര്‍ഥരൂപമാണ് അമ്മയെ കാണിച്ചത്. കൗസല്യയുടെ അപേക്ഷപ്രകാരമാണ് ശിശുരൂപം കൈക്കൊണ്ടത്. പുത്രനുണ്ടായ വിവരമറിഞ്ഞ സന്തോഷത്തില്‍ ദശരഥന്‍ വിവരമറിയിച്ച ഭൃത്യജനങ്ങള്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ കൊടുത്തു. രാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവര്‍ എല്ലാവരെയും രമിപ്പിച്ചുകൊണ്ട് വളര്‍ന്നു. വസിഷ്ഠന്‍ ഉപനയനം നടത്തി.

വിശ്വാമിത്രമഹര്‍ഷി ഒരുദിവസം കൊട്ടാരത്തില്‍ വന്നു. ദശരഥനോട് ആഗമനോദ്ദേശ്യം വ്യക്തമാക്കി: ''അമാവാസിതോറും പിതൃദേവാദികളെ ധ്യാനിച്ച് ഞാന്‍ ചെയ്യുന്ന ഹോമങ്ങള്‍ രാക്ഷസന്മാര്‍ മുടക്കുന്നു. അവരെക്കൊന്ന് യാഗത്തെ രക്ഷിക്കാന്‍ രാമനെ അയക്കണം''.

ദശരഥന്‍ ധര്‍മസങ്കടത്തിലായി. ആശിച്ചുകിട്ടിയ മകന് എന്തെങ്കിലും അപായംപറ്റിയാല്‍ സഹിക്കാന്‍ കഴിയില്ല. മഹര്‍ഷിയെ അനുസരിച്ചില്ലെങ്കില്‍ വംശനാശംതന്നെ വരുത്തിക്കളയും. രാമനെ മഹര്‍ഷിയുടെ കൂടെ അയക്കാന്‍ വസിഷ്ഠന്‍ പറഞ്ഞു. അവര്‍ ഗംഗ കടന്നുപോയി.

താടകാവനത്തില്‍ പ്രവേശിച്ചു. എല്ലാവരും അവളെപ്പേടിച്ചാണ് കഴിയുന്നതെന്ന് വിശ്വാമിത്രന്‍ പറഞ്ഞപ്പോള്‍ രാമന്‍ വില്ലിന്റെ ഞാണ്‍ ചെറുതായൊന്നു വലിച്ചു. എല്ലാലോകവും അതുകേട്ട് വിറച്ചു. ക്രുദ്ധയായ താടക പുറത്തുവന്നു. രാമനെ ഭക്ഷിക്കാനായടുത്തു. രാമന്‍ ഒരസ്ത്രമെയ്ത് അവളുടെ മാറിടം പിളര്‍ന്നു. മല ചിറകറ്റുവീണതുപോലെ താടക വീണു. സ്വര്‍ണരത്‌നാഭരണഭൂഷിതയായ ഒരു സുന്ദരിയായവള്‍ മാറി. ശാപത്താല്‍ രാക്ഷസിയായതായിരുന്ന അവള്‍ ദേവലോകത്തേക്ക് പോയി.

Content Highlights: ramayanam story

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented