'രാമന്മാര്‍ പലരുണ്ടാവാം, പക്ഷേ സീത ഒന്നേ ഉണ്ടായിട്ടുള്ളൂ'


വാല്‍മീകി രാമായണത്തിനുശേഷം വാസിഷ്ഠരാമായണം, അധ്യാത്മരാമായണം, ആനന്ദരാമായണം, അത്ഭുതരാമായണം, മഹാരാമായണം തുടങ്ങി സംസ്‌കൃതത്തിലുണ്ടായ പല രാമായണങ്ങള്‍ക്കൊക്കെ എല്ലാ പ്രാദേശികഭാഷകളിലും സ്വതന്ത്രപരിഭാഷകളുണ്ടായി.

പ്രതീകാത്മക ചിത്രം

രാമായണം രാമകഥ എന്നതിലുപരിയായി സീതാകഥയാണ്. സത്യത്തിന്റെയും ധര്‍മത്തിന്റെയും ഉടലെടുത്ത രൂപംപോലെ രാമന്‍ രാമായണത്തിലുടനീളം വിളങ്ങിനില്‍ക്കുമ്പോഴും സീത അതിനെക്കാളുയരത്തില്‍ ഭാരതീയസംസ്‌കൃതിയുടെ അതിദേവതയായി നിലകൊള്ളുന്നു. ലോകം ഇന്നേവരെ അറിഞ്ഞിട്ടുള്ള പരിശുദ്ധിയേക്കാളൊക്കെയേറെ പരിശുദ്ധിയായി വനിതാദര്‍ശങ്ങളുടെ മുഴുവന്‍ അഗ്നിശുദ്ധധീരതയായി സീത യുഗങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ ഇങ്ങനെ പറയാനിടവന്നത്.

''രാമന്മാര്‍ പലരുണ്ടാവാം. പക്ഷേ സീത ഒന്നേ ഉണ്ടായിട്ടുള്ളൂ'' അയോധ്യാകാണ്ഡത്തില്‍ രാമന്‍ വനയാത്രയ്ക്ക് പുറപ്പെടുമ്പോള്‍ ഒപ്പം പുറപ്പെടുന്ന സീത അതിനു പറയുന്ന ന്യായീകരണം നമ്മെ ഒരു കാലഭ്രമത്തിലകപ്പെടുത്തുന്നുണ്ട്.

രാമായണങ്ങള്‍ പലതും കവിവര
രാമോദമോടു പറഞ്ഞുകേള്‍പ്പുണ്ടു ഞാന്‍
ജാനകിയോടു കൂടാതെ രഘുവരന്‍
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ!

ഇവിടെ അസാധാരണമായ ഒരു രചനാനാടകമാണ് എഴുത്തച്ഛന്‍ സൃഷ്ടിക്കുന്നത്. രാമായണങ്ങള്‍ നേരത്തേ എത്രയോ എഴുതപ്പെട്ടിട്ടുള്ളതായി രാമായണകഥാനായികയായ സീതതന്നെ പറയുന്നു. അതിലൊന്നും രാമന്‍ സീതയെക്കൂടാതെ വനവാസത്തിന് പോയിട്ടില്ലെന്നും. രാമനും സീതയും നേരത്തേ എഴുതപ്പെട്ട കഥയിലെ കഥാപാത്രങ്ങള്‍മാത്രമാണെന്നു കല്പിക്കുന്ന ഈ നാടകം എഴുത്തച്ഛന്റെ ഒരു രചനാമൗലികതയാണ്. തീവ്രമായ ഭക്തിതന്നെയാണ് അതിന്റെ അടിസ്ഥാനഭാവം. അതിനെ വിശദമാക്കിക്കൊണ്ട് രാമസീതാതത്ത്വവും എഴുത്തച്ഛന്‍ ഇങ്ങനെ കുറിക്കുന്നു.

''രാമനാകുന്നതു സാക്ഷാല്‍ മഹാവിഷ്ണു
താമരസാക്ഷനാമാദി നാരായണന്‍
ലക്ഷ്മണനായ തനന്തന്‍, ജനകജാ
ലക്ഷ്മീ ഭഗവതിലോക മായാപരാ
സീത മാത്രമല്ല കൗസല്യാമാതാവും സുമിത്രയുമൊക്കെ അധ്യാത്മരാമായണത്തില്‍ ധീരചിത്തരായ സ്ത്രീമാതൃകകളാകുന്നു. രാമനോടും സീതയോടുമൊപ്പം വനയാത്രയ്ക്കുപുറപ്പെടുന്ന ലക്ഷ്മണന് മാതാവായ സുമിത്ര നല്‍കുന്ന ഉപദേശം പ്രസിദ്ധമാണ്.

''രാമം ദശരഥം വിദ്ധി
മാം വിദ്ധിജനകാത്മജം
അയോദ്ധ്യാം അടവിം വിദ്ധി
ഗച്ഛ താത യഥാസുഖം''

രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ശ്ലോകം അറിയാത്തതുകൊണ്ടാണ് വിക്രമാദിത്യസദസ്സില്‍നിന്ന് വരരുചി ദേശാന്തരത്തിന് പോയതെന്ന് പറയുന്ന കഥയിലാണ് നമ്മുടെ പ്രധാനപ്പെട്ട ഒരു നാടോടി പുരാവൃത്തം (പന്തിരുകുല കഥ) ദേശപുരുഷാര്‍ഥമായി അടയാളപ്പെട്ടു കിടക്കുന്നത്. പലവിധ നാടോടി രാമായണങ്ങളും രാമായണത്തില്‍ നിന്നുണ്ടായ നാടോടിക്കഥകളുമായി എത്രയെത്രയോ രാമകഥകള്‍ ഭാരതത്തിലുണ്ടായിട്ടുണ്ട്. കേരളത്തില്‍ പ്രചാരണത്തിലുള്ള മാപ്പിളരാമായണവും അതിന്റെ ഭാഗമാണ്.

വാല്‍മീകി രാമായണത്തിനുശേഷം വാസിഷ്ഠരാമായണം, അധ്യാത്മരാമായണം, ആനന്ദരാമായണം, അത്ഭുതരാമായണം, മഹാരാമായണം തുടങ്ങി സംസ്‌കൃതത്തിലുണ്ടായ പല രാമായണങ്ങള്‍ക്കൊക്കെ എല്ലാ പ്രാദേശികഭാഷകളിലും സ്വതന്ത്രപരിഭാഷകളുണ്ടായി. അതുവഴി രാമായണകഥ ഭാരതത്തെ ഒന്നിപ്പിക്കുന്നൊരു സാംസ്‌കാരിക ധമനിയായി. ശ്രുതികളിലെ ജീവിതം സന്തം ജീവിതംകൊണ്ട് സാക്ഷാത്കരിച്ച ബുദ്ധന്മാരുടെയും സിദ്ധന്മാരുടെയും മരണമില്ലാത്ത ജീവിതകഥയാണ് രാമായണം.

Content Highlights: ramayana history karkkidakam valmiki ramayanam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented