രാമകഥാ സാഗരം, ദുരിതപരിഹാരം


സി. രാധാകൃഷ്ണൻ

പ്രതീകാത്മക ചിത്രം

ല്ലായ്മകളുടെയും വല്ലായ്മകളുടെയും കാലമാണ് കള്ളക്കര്‍ക്കടകം. മഴയും ഈര്‍പ്പവും ഈറനും പണിയൊന്നുമില്ലായ്മയും വറുതിയുമാണ് പണ്ടേ. അതിന്റെകൂടെ നാടുവാഴിഭരണഫലമായ അരക്ഷിതാവസ്ഥയും വന്‍നികുതികളും പടപ്പുറപ്പാടുകളും മഹാമാരികളും. കാലം മാറി, പൊറുതി കുറെ മെച്ചപ്പെട്ടെന്നാലും ഇന്നും പന്ത്രണ്ടുമാസങ്ങളില്‍ പഞ്ഞകാലം കര്‍ക്കടകം തന്നെ. ഇക്കുറി കൂനിന്മേല്‍ കുരുവായി കൊറോണയും.

എക്കാലത്തും മനുഷ്യന് എവിടെയും സുഖമാവാന്‍ മൂന്നുകാര്യങ്ങളെ വേണ്ടൂ എന്നാണ് പഴമൊഴി. വിവേകമുണ്ടാവുക, മക്കളെപ്പോലെ പ്രജകളെ സ്‌നേഹിക്കുന്ന രാജാവുണ്ടാവുക, പ്രകൃതിയുടെ അഥവാ ഈശ്വരന്റെ അനുഗ്രഹമുണ്ടാവുക. ആദ്യത്തേതുണ്ടെങ്കില്‍ മറ്റുരണ്ടും ഉണ്ടായിവരും എന്നും പറയപ്പെട്ടു. ഉള്ളവര്‍ക്ക് വീണ്ടുമുണ്ടാകേണ്ട കാര്യമില്ല, ഇല്ലാത്തവര്‍ക്കുകൂടി ഉണ്ടായാല്‍ മതി. അതിനാല്‍ ഋഷികവികള്‍ 'ബോധഹീനന്മാര്‍ക്കറിയാം വണ്ണം' പാടുന്നു. പറച്ചിലിനെക്കാള്‍ ഗുണമുണ്ട് പാട്ടിന്. കാരണം, ഈണവും താളവുംതന്നെ.

ഇതിനായി അക്ഷരവും ഭാഷാക്രമവും കാവ്യവും പുതുതായി ചമയ്ക്കുകയായിരുന്നു ഭാഷാപിതാവായ രാമാനുജനെഴുത്തച്ഛന്‍. ശൂദ്രനെ വേദംപഠിപ്പിക്കുന്നു എന്ന ആക്ഷേപത്തെത്തുടര്‍ന്ന് അധികാരികള്‍ അക്ഷരക്കളരികള്‍ അടപ്പിച്ചപ്പോള്‍ സാര്‍വജനീനമായ യഥാര്‍ഥവിദ്യാഭ്യാസത്തിന് അരങ്ങൊരുക്കുകയായിരുന്നു തന്റെ മഹാരചനകളിലൂടെ ആ ഗുരുവരന്‍.

വിവേകം തന്നെയാണ് ഈശ്വരന്‍. ഈശ്വരകാരുണ്യംകൊണ്ടേ നന്മയും സ്വാസ്ഥ്യവുമുണ്ടാവൂ. പ്രേമമുണ്ടായാലേ കാരുണ്യമുണ്ടാവൂ-അങ്ങോട്ടുമിങ്ങോട്ടും. ഭക്തിയെന്നാണ് ഈ പ്രേമത്തിന് മറ്റൊരു പേര്. ഇതില്ലാതെ മറ്റെന്തുണ്ടായാലും ഈശ്വരനെ അറിയാനാവില്ല. പക്ഷേ, സാധാരണക്കാരായ നമുക്ക് അരൂപിയായ ഈശ്വരനെ പ്രേമിക്കാനാവില്ല. അതിനാല്‍ ഭക്തിയുടെ കിന്റര്‍ഗാര്‍ട്ടന്‍ പരിശീലനത്തിന് ഒരു മനോഹരരൂപം പണിതുതന്നിരിക്കുന്നു.

ഭക്തിരസപ്രധാനമായ ഈ കാവ്യത്തില്‍ ലയിക്കുകയെന്നാല്‍ ഭക്തിയുണ്ടാവുക എന്നതുതന്നെ. അവിവേകം നീക്കാനായി ഉപനിഷത്തുകളിലെ മുഴുവന്‍ അറിവും ആറ്റിക്കുറുക്കി സ്തുതികളാലും ഉപദേശങ്ങളാലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അല്പബോധം സംശയങ്ങള്‍ ജനിപ്പിക്കുമല്ലോ, പരിഹാരം വേണ്ടേ. ഇല്ലെങ്കില്‍ ബോധഹീനതയെക്കാള്‍ കഷ്ടമാവില്ലേ കഥ.

മനസ്സിനെ അലക്കിവെളുപ്പിച്ച് ശുദ്ധമാക്കാനുള്ള ഉപാധിയായി സര്‍വേന്ദ്രിയോന്മേഷകാരിയായ നാമജപത്തെ ഉപയോഗിക്കുന്നു. എല്ലാ നാമവും ഈശ്വരനാമങ്ങള്‍. ഉറക്കെ ജപിച്ചാല്‍ നാമമെന്തായാലും ക്രമത്തില്‍ അതിന്റെ അര്‍ഥവും ശബ്ദവുമൊക്കെ അപ്രസക്തമായി ലയം ശേഷിക്കും. വേണമെങ്കില്‍ മുന്‍വിധിയില്ലാതെ പരീക്ഷിച്ചുനോക്കുക.

പരമവിവേകം നല്‍കുന്ന സ്വാസ്ഥ്യമേ ഏതുമഹാമാരിക്കും മരുന്നുള്ളൂ. ഈ മാസം നമുക്കതുശീലിക്കാം. ആധികള്‍ സര്‍വം മാറട്ടെ.

Content Highlights: ramayana masam 2022 ramakadha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented