ദിദി ജോലിക്കിടയിൽ
സാന്റോസ്: 60 വര്‍ഷമായി പെലെയുടെ മുടിവെട്ടുകാരനായിരുന്നു ജോവോ അറൗജോ എന്ന ദിദി. 'അദ്ദേഹം മരിക്കുന്നതുവരെ ഞാനത് ചെയ്തു. ആയിരത്തിലേറെതവണ ഞാന്‍ അദ്ദേഹത്തിന്റെ മുടിവെട്ടിക്കൊടുത്തിട്ടുണ്ട്' -വിതുമ്പലോടെ ദിദി പറയുന്നു.
പെലെയുടെ നാടായ മിനാസ് ഗെറെയ്സില്‍ നിന്നുതന്നെയുള്ളയാളാണ് ഇപ്പോള്‍ 82 വയസ്സുള്ള ദിദി. സാന്റോസ് ക്ലബ്ബിന്റെ കടുത്ത ആരാധകന്. പെലെക്ക് 16 വയസ്സുള്ളുപ്പോഴാണ് ദിദി അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. അതു പിന്നീട് ദൃഢസൗഹൃദമായി. പിന്നീട് പെലെയുടെ പ്രശസ്തമായ ഹെയര്‍സ്റ്റൈല്‍ രൂപംകൊള്ളുകയായിരുന്നു. പെലെ മൂന്നു ലോകകപ്പുകള്‍ നേടിയപ്പോഴും ദിദി ഒപ്പമുണ്ടായിരുന്നു.
കളിയില്‍നിന്ന് വിരമിച്ചശേഷവും താരം ദിദിയുടെ ബാര്‍ബര്‍ഷോപ്പില്‍ നിത്യസന്ദര്‍ശകനായി. പെലെ അസുഖബാധിതനായപ്പോള്‍ ദിദി താരത്തിന്റെ വീട്ടിലെത്തി മുടിമുറിച്ചുകൊടുത്തുകൊണ്ടിരുന്നു. ആശുപത്രിയിലാകുമ്പോള്‍ അവിടെയും. ദിദിയുടെ ഷോപ്പിന്റെ ഭിത്തികള്‍ നിറയെ പെലെയുടെ ചിത്രങ്ങളാണ്.
'ചെറിയ പ്രായത്തില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടി. നല്ല കളിക്കാരനാകുമെന്ന് അന്നെല്ലാവരും പറഞ്ഞതോര്‍ക്കുന്നു. പക്ഷേ, ഒരു കിങ് ആകുമെന്ന് കരുതിയില്ല. അദ്ദേഹം രാജാവായി ജീവിച്ചു, രാജാവായി മരിച്ചു' -ദിദി പറയുന്നു.
Content Highlights: pele, pele death, pele life story, pele mathrubhumi, pele special story, sports news, sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..