Photo: twitter.com
സാവോ പൗലോ: മകന്റെ വിയോഗ വാര്‍ത്ത അറിയാതെ പെലെയുടെ അമ്മ സെലസ്റ്റെ. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ 29-ാം തീയതിയായിരുന്നു പെലെയുടെ അന്ത്യം.
പെലെയുടെ സഹോദരിയായ ലൂസിയ ഡൊ നാസിമെന്റോയാണ് അമ്മ സെലസ്റ്റെയെ ഇപ്പോള്‍ പരിപാലിക്കുന്നത്. ശയ്യാവലംബിയാണ് സെലസ്റ്റെ ഇപ്പോള്‍. പെലെയുടെ മരണ വാര്‍ത്ത പറഞ്ഞപ്പോള്‍ അമ്മ കണ്ണ് തുറന്നെന്നും മറ്റ് പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായില്ലെന്നും ലൂസിയ പറഞ്ഞു. ''ഞാന്‍ പെലെയുടെ പേര് പറഞ്ഞപ്പോള്‍ അമ്മ കണ്ണ് തുറന്നു. ഞങ്ങള്‍ അവനുവേണ്ടി പ്രാര്‍ഥിക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. പക്ഷേ എന്താണ് പറയുന്നതെന്ന് അവര്‍ക്ക് മനസിലാകുന്നുണ്ടായിരുന്നില്ല.'' - ലൂസിയ വ്യക്തമാക്കി.
പെലെയുടെ അമ്മ സെലസ്റ്റെ 100-ാം പിറന്നാള്‍ ആഘോഷിച്ചത് കഴിഞ്ഞമാസമാണ്. അന്ന് അമ്മയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് പെലെ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പിട്ടിരുന്നു. 'ചെറിയപ്രായംമുതല്‍ അമ്മ എന്നെ സ്നേഹത്തിന്റെയും ശാന്തിയുടെയും മൂല്യങ്ങള്‍ പഠിപ്പിച്ചു. ഈ അമ്മയുടെ മകനായി ജനിച്ചതിന് നന്ദിപറയാന്‍ എനിക്ക് നൂറുകാരണങ്ങളുണ്ട്' - പെലെ കുറിച്ചിരുന്നു.
അമ്മ താമസിക്കുന്ന സാന്റോസിലെ വീടിന് അരികിലൂടെയാണ് പെലെയുടെ വിലാപയാത്ര കടന്നുപോവുക.
Content Highlights: Pele s 100-year-old mother unaware of son demise
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..