Photo: AP
സൂറിച്ച്: ഓരോ രാജ്യത്തെയും ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന് ഇതിഹാസതാരം പെലെയുടെ പേരിടണമെന്ന് നിര്‍ദേശിച്ച് ഫിഫ. പെലെയോടുള്ള ആദരസൂചകമായാണ് അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ ഈ നിര്‍ദേശം കൊണ്ടുവന്നത്.
പെലെയുടെ സംസ്കാരച്ചടങ്ങിനായി സാന്റോസിലെത്തിയ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യമറിയിച്ചത്. 82 കാരനായ പെലെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ പെലെയുടെ വിടവാങ്ങല്‍ ഫുട്ബോള്‍ ലോകത്തിന് നികത്താനാവാത്ത ശൂന്യതയാണ് സമ്മാനിച്ചിരിക്കുന്നത്.
മൂന്ന് ലോകകപ്പുകള്‍ നേടിയ ഏക താരമായ പെലെ കാന്‍സര്‍ രോഗത്തെത്തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്. പെലെയുടെ സംസ്കാരം ഇന്ന് സാന്റോസില്‍ വെച്ച് നടക്കും. പതിനായിരങ്ങളാണ് അവസാനമായി ഫുട്ബോള്‍ ഇതിഹാസത്തെ ഒരുനോക്ക് കാണാനായി തടിച്ചുകൂടിയിരിക്കുന്നത്.
Content Highlights: fifa president infantino suggest all countries to name a stadium for pele
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..