പെലെയുടെ മൃതദേഹവുമായി വിലാപയാത്ര സാന്റോസിലൂടെ കടന്നുപോകുന്നു| Photo: Getty Images
സാന്റോസ്: ലോക ഫുട്ബോളിലെ ഇതിഹാസ താരം പെലെ ഇനി ഓര്മ. കാല്‍പ്പന്ത് കൊണ്ട് ലോക ജനതയുടെ ഹൃദയം കീഴടക്കിയ വിശ്വതാരത്തിനാണ് ഫുട്ബോള്‍ലോകം വിടചൊല്ലി.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സാന്റോസ് മെമ്മോറിയല്‍ സെമിത്തേരിയിലേക്ക് പെലെയുടെ മൃതദേഹമെത്തിച്ചത്. അന്ത്യകര്‍മ ചടങ്ങില്‍ കുടുംബാംഗങ്ങളും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. വിലാപയാത്രയായിട്ടാണ് മൃതദേഹമെത്തിച്ചത്. കുടുംബ വീടിന് മുന്നിലൂടെ വിലാപയാത്ര കടന്നുപോകുന്നതിനിടെ വീടിന് മുന്നില്‍ അല്പനേരം വാഹനം നിര്‍ത്തി. പെലെയുടെ അമ്മ ഇവിടെയാണ് താമസിക്കുന്നന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവര്‍ കിടപ്പിലാണ്.
സാവോ പൗലോയില്നിന്ന് തിങ്കളാഴ്ച രാവിലെയാണ് പെലെയുടെ മൃതദേഹം സാന്റോസിലെത്തിച്ചത്. താരത്തിന്റെ ഫുട്ബോള്‍ ജീവിതത്തില്‍ 18 വര്‍ഷം കളിച്ച സാന്റോസ് ക്ലബ്ബിന്റെ മൈതാനത്ത് പൊതുദര്‍ശനത്തിന് അവസരമൊരുക്കിയിരുന്നു. 24 മണിക്കൂര്‍ നീണ്ട പൊതുദര്ശനത്തില് ആയിരങ്ങളാണ് പങ്കെടുത്തത്. ബ്രസീലിന്റെയും സാന്റോസ് എഫ്.സി.യുടേയും പതാകകള്‍കൊണ്ട് പൊതിഞ്ഞ പെട്ടിയില്‍ പെലെയുടെ ഭൗതികശരീരം കണ്ടപ്പോള്‍ പതിനായിരങ്ങളുടെ കണ്ഠമിടറി.
ഒടുവില്‍ സാന്റോസ് അദ്ദേഹത്തിന് വിടചൊല്ലി. ബ്രസീലിന്റെ എക്കാലത്തെയും മികച്ച കളിക്കാരനും മൂന്ന് തവണ ലോകകപ്പ് ജേതാവായ ഒരേയൊരു താരവുമായ പെലെ ഓര്‍മയിലേക്ക് മറഞ്ഞു. വില ബെല്‍മിറോ സ്റ്റേഡിയത്തിന് 600 മീറ്റര്‍ മാത്രം അകലെയുള്ള മെമ്മോറിയല്‍ സെമിത്തേരിയിലേക്ക് ആയിരങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം എത്തിച്ചത്. ബ്രസീലിലെ ജനപ്രതിനിധികളും വിലാപയാത്രയെ അനുഗമിച്ചിരുന്നു.
Content Highlights: cremation of football legend pele
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..