Photo: AP
സാന്റോസ്: രാജ്യംകണ്ട ഏറ്റവും വലിയ ഒരു യാത്രയയപ്പിന് തയ്യാറെടുക്കുകയാണ് ബ്രസീല്‍. അവരുടെ രാജാവ് പെലെക്ക് വികാരനിര്‍ഭരമായ യാത്രാമൊഴിയാണ് ഒരുങ്ങുന്നത്.
ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം തിങ്കളാഴ്ച പ്രാദേശികസമയം രാവിലെ 10 മണിയോടെ സാന്റോസിന്റെ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരും. ചൊവ്വാഴ്ച രാവിലെ 10 മണിവരെ അവിടെ പൊതുദര്‍ശനം. സാവോപൗലോയില്നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് സാന്റോസ്. സാന്റോസ് ക്ലബ്ബിലാണ് പെലെ തന്റെ കളിജീവിതത്തിന്റെ ഭൂരിഭാഗവും ചെലവിട്ടത്. 18 വര്‍ഷം താരം സാന്റോസിലുണ്ടായിരുന്നു. പെലെയുടെ സ്മരണകളിരമ്പുകയാണ് ആ മണ്ണില്‍.
പൊതുദര്‍ശനത്തിനുശേഷം സാന്റോസിലെ വീഥികളിലൂടെ വിലാപയാത്ര. ലക്ഷക്കണക്കിന് ആളുകള്‍ ഒപ്പംചേരും. ഒടുവില്‍ സാന്റോസിലെ മെമ്മോറിയല്‍ സെമിത്തേരിയില്‍ അന്ത്യവിശ്രമം. സംസ്കാരച്ചടങ്ങുകളില്‍ ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കൂ.
ദേശീയദുഃഖാചരണം ബ്രസീല്‍ സര്‍ക്കാര്‍ ഏഴു ദിവസമാക്കിയിട്ടുണ്ട്. നേരത്തെ മൂന്നുദിവസമാണ് പ്രഖ്യാപിച്ചത്. ലോകഫുട്ബോളിലെ മഹാരഥനായ പെലെ ഡിസംബര്‍ 29-നാണ് അന്തരിച്ചത്. മൂന്നു ലോകകപ്പുകള്‍ നേടിയ ഏകതാരമാണ്.
Content Highlights: pele. pele death, pele dies, pele malayalam, pele life, cremation date of pele, sports news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..