വിനയൻ, സിജു വിൽസൺ | ഫോട്ടോ: www.facebook.com/directorvinayan/photos
തിരുവോണദിവസം തിയേറ്ററുകളിലെത്തി പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രമായി സിജു വിൽസൺ എത്തുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിലാണ് ഇറക്കിയിട്ടുള്ളത്. ട്രെയിലറും ടീസറും പുറത്തുവന്നപ്പോൾ ഏറെ ചർച്ചയായ ആക്ഷൻ രംഗങ്ങളേക്കുറിച്ച് ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.
ആറ് സംഘട്ടനരംഗങ്ങളാണ് ചിത്രത്തിലുള്ളത്. ഇവ ചിത്രീകരിക്കാനാണ് ഏറെ ദിവസങ്ങൾ ചിലവഴിച്ചതെന്ന് വിനയൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഇത്രയും പെർഫക്ഷനോടു കൂടിയുള്ള ആക്ഷൻ രംഗങ്ങൾ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലെന്നാണ് ചെറുപ്പക്കാരായ പ്രേക്ഷകർ പറയുന്നത്. അതു കേൾക്കുമ്പോൾ ഏറെ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്യഭാഷാ ചിത്രങ്ങൾക്ക് മാത്രമല്ല നമ്മുടെ കേരളത്തിൽ എടുക്കുന്ന ചിത്രങ്ങൾക്കും യുവത്വത്തെ ത്രിൽ അടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ക്രിയേറ്റ് ചെയ്യാൻ സാധിക്കും എന്ന് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് പല യുവ സുഹൃത്തുക്കളും പറയുന്നു. ഓണത്തല്ല് എന്ന പ്രയോഗം പോലും നമ്മുടെ നാട്ടിലുണ്ട്. വിനയൻ എഴുതി.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിച്ചത്. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, സുദേവ് നായർ, ചെമ്പൻ വിനോദ്, സെന്തിൽ കൃഷ്ണ, സുരേഷ് കൃഷ്ണ, ദീപ്തി സതി, പൂനം ബജ് വ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്. നിർമാതാവ് ഗോകുലം ഗോപാലനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.
Content Highlights: Pathonpatham Noottandu Movie News, Vinayan, Siju Wilson
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..