ടീസറിന് ലഭിച്ചത് വൻവരവേല്പ്, പത്തൊമ്പതാം നൂറ്റാണ്ടിനെ പാന്‍ ഇന്ത്യന്‍ സിനിമയാക്കാന്‍ അണിയറക്കാർ


പത്തൊമ്പതാം നൂറ്റാണ്ടിൽ സിജു വിൽസൺ | ഫോട്ടോ: www.facebook.com/directorvinayan/photos

ടീസർ റിലീസിന് പിന്നാലെ വൻ പ്രതീക്ഷയുണർത്തി വിനയൻ സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്. ആക്ഷൻ പാക്ക്ഡ് പീരിയോഡിക്കൽ സിനിമയായാണ് ചിത്രം തിയേറ്ററുകളിലെത്തുക. ടീസർ ഇറങ്ങിയതിന് പിന്നാലെ ചിത്രത്തിന്റെ അന്യഭാഷാ റിലീസിന് മികച്ച ഓഫറുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിജു വിൽസണാണ്. കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിൽ ചെമ്പൻ വിനോദുമുണ്ട്. അനൂപ് മേനോൻ, സുദേവ് നായർ, ഇന്ദ്രൻസ് സുരേഷ് കൃഷ്ണ, സുധീർ കരമന തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. എം. ജയചന്ദ്രൻ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലസം​ഗീതം തമിഴിലെ പ്രശസ്ത സം​ഗീതസംവിധായകനായ സന്തോഷ് നാരായണനാണ് ചെയ്തിരിക്കുന്നത്.

റഫീഖ് അഹമ്മദിന്റേതാണ് വരികൾ. ക്യാമറ- ഷാജികുമാർ, കലാസംവിധാനം-അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, കോ പ്രൊഡ്യൂസർ- വി സി പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ക്യഷ്ണമൂർത്തി, പ്രൊഡക്ഷൻ കൺട്രോളർ - ബാദുഷ,പിആർഒ -മഞ്ജു ഗോപിനാഥ്. വാഴൂർ ജോസ്, എ എസ് ദിനേശ്, ഡിസൈൻ- ഒൾഡ് മങ്ക്സ്.

അഞ്ച് മില്ല്യൺ പേരാണ് യൂട്യൂബിൽ മാത്രം ഇതുവരെ ചിത്രത്തിന്റെ ടീസർ കണ്ടത്. പാൻ ഇന്ത്യൻ സിനിമയായി റിലീസ് ചെയ്യാൻ സാധിച്ചേക്കുമെന്നും ടീസറിന് അത്ര നല്ല ഹൈപ്പാണ് കിട്ടിയിരിക്കുന്നതെന്നും അണിയറപ്രവർത്തകർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Content Highlights: pathonpatham noottandu siju wilson vinayan periodical action movie release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented