ഒരു റോപ്പുമില്ല, ഡ്യൂപ്പുമില്ല; കുതിരപ്പുറത്ത് അനായാസം ചാടിക്കയറുന്ന സിജു വിൽസൺ


തിരുവോണ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് എങ്ങുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിങ് വീഡിയോയിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരാകാൻ സിജു വിൽസൺ എടുത്ത അധ്വാനത്തെ ഓർമിച്ച് സംവിധായകൻ വിനയൻ. ഇതിന് തെളിവായി ചിത്രത്തിലെ ഒരു രം​ഗത്തിന്റെ ചിത്രീകരണ വീഡിയോയും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചു.

സിജു വിൽസൺ ഡ്യൂപ്പില്ലാതെ കുതിരപ്പുറത്ത് കയറുന്നതാണ് വീഡിയോയിലുള്ളത്. സിജു വിൽസൺ കുതിരപ്പുറത്ത് കയറുന്നത് റോപ്പിന്റെ സഹായത്തോടെയാണോ എന്ന് ചില സംവിധായക സുഹൃത്തുക്കൾ തന്നോട് ചോദിച്ചിരുന്നതായി വിനയൻ എഴുതി. കുതിര സവാരി നടത്തി യാതൊരു മുൻപരിചയവുമില്ലാത്ത സിജുവിന് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടിക്കേറാനും അതിന്മേൽ അതിവേഗം സഞ്ചരിക്കാനും ഒക്കെ സാധിച്ചത് കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണെന്നും അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചു.

തിരുവോണ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് എങ്ങുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷൻ പാക്ക്ഡ് പീരിയോഡിക്കൽ സിനിമയായാണ് ചിത്രമെത്തിയത്. സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.

കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘട്ടന രം​ഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്.

Content Highlights: pathonpatham noottandu making video, siju wilson and vinayan, arattupuzha velayudha panicker

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented