സിജു അദ്ഭുതപ്പെടുത്തി, മലയാള സിനിമയുടെ വാ​ഗ്ദാനമാണെന്നുറപ്പ് -മേജർ രവി


മേജർ രവി, പത്തൊമ്പതാം നൂറ്റാണ്ടിൽ സിജു വിൽസൺ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, www.facebook.com/directorvinayan

വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിനേയും നായകൻ സിജു വിൽസണേയും അഭിനന്ദിച്ച് നടനും സംവിധായകനുമായ മേജർ രവി. സിനിമ കണ്ടിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വളരെ മനോഹരമായി കണ്ടിരിക്കാവുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സിജു എന്ന നടനെ വെച്ച് വിനയൻ എന്ന സംവിധായകൻ എടുത്ത ഉദ്യമവും സിജു അതിനോട് പുലർത്തിയ നീതിയുമാണ് എടുത്തുപറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രകടനമാണ് സിജു കാഴ്ചവെച്ചത്. സിജു ശരിക്കും അദ്ഭുതപ്പെടുത്തി. മലയാള സിനിമയ്ക്ക് നല്ലൊരു വാ​ഗ്ദാനമാണ് സിജു എന്നത് ഉറപ്പാണെന്നും മേജർ രവി പറഞ്ഞു.

നമുക്ക് പുതിയൊരു നായകനെ കിട്ടുക എന്നുപറയുന്നത് സംവിധായകർക്കും നിർമാതാക്കൾക്കും ആളുകൾക്കുമെല്ലാം സന്തോഷമാവും. ഒരു ദാരിദ്ര്യം മാറിക്കിട്ടും. വിനയന്റെ ഏതുപടമെടുത്താലും കഠിന പരിശ്രമം കാണാനാവും. തട്ടിക്കൂട്ട് പടമൊന്നും ആയിരിക്കില്ല. കലാസംവിധാനവും ആക്ഷനും സമ്മതിക്കണം. എല്ലാവരും നന്നായിത്തന്നെ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൺ അവതരിപ്പിക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിൽ ചെമ്പൻ വിനോദുമുണ്ട്. അനൂപ് മേനോൻ, സുദേവ് നായർ, ഇന്ദ്രൻസ് സുരേഷ് കൃഷ്ണ, സുധീർ കരമന, ​ഗോകുലം ​ഗോപാലൻ, കയാദു ലോഹർ, ദീപ്തി സതി തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.

എം. ജയചന്ദ്രൻ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലസം​ഗീതം തമിഴിലെ പ്രശസ്ത സം​ഗീതസംവിധായകനായ സന്തോഷ് നാരായണനാണ് ചെയ്തിരിക്കുന്നത്. ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനാണ് ചിത്രത്തിന്റെ നിർമാണം.

Content Highlights: major ravi appreciated siju wilson and pathonpatham noottandu team

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented