'ഈ നാടിന്റെ പോരാട്ടചരിത്രങ്ങളുടെ നേർക്കാഴ്ച'; പത്തൊമ്പതാം നൂറ്റാണ്ടിനെ അഭിനന്ദിച്ച് അഡ്വ. അരുൺ കുമാർ


ശ്രീ പത്മനാഭന്റെ തിരുവാഭരണങ്ങൾ കളവു നടത്തിയത് കായംകുളം കൊച്ചുണ്ണിയായിരുന്നുവെന്നത് ഒരു പുതിയ അറിവാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പോസ്റ്റർ, അഡ്വ.കെ.എസ്. അരുൺകുമാർ | ഫോട്ടോ: www.facebook.com/directorvinayan/photos, www.facebook.com/advksarunkumarofficial/photos

സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തെ അഭിനന്ദിച്ച് സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയം​ഗം അഡ്വ. കെ.എസ്. അരുൺ കുമാർ. നമ്മുടെ നവോത്ഥാന ചരിത്രത്തിൽ വേണ്ടത്ര തെളിച്ചത്തോടെ രേഖപ്പെടുത്താതെ പോയ പേരാണ് ആദ്യകാല സമരനായകൻ ആറാട്ടുപുഴ വേലായുധ പണിക്കരുടേതെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. അത് ഒരു സിനിമ മാത്രമല്ല ഈ നാടിന്റെ പോരാട്ടചരിത്രങ്ങളുടെ നേർക്കാഴ്ച കൂടിയാണെന്നും അദ്ദേഹം എഴുതി.

1825-ൽ ജനിച്ച ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതവും പോരാട്ടങ്ങളും ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് "പത്തൊമ്പാതാം നൂറ്റാണ്ട് ". തൊട്ടുകൂടായ്മയും തീണ്ടലും അനാചാരങ്ങളും ഒക്കെ നിലനിന്ന നാട്ടിൽ ആയുധ വിദ്യയിലും കളരി പാരമ്പര്യത്തിലും കരുത്തു നേടി ആറാട്ടുപുഴ വേലായുധ പണിക്കർ നടത്തിയ പോരാട്ടങ്ങൾ നന്നായി ചിത്രീകരിക്കാൻ സംവിധായകന് കഴിഞ്ഞു. സവർണ്ണ കലാരൂപമായ കഥകളിയെ എല്ലാ ജാതി വിഭാഗങ്ങൾക്കും പ്രാപ്യമാക്കി മാറ്റിയതും വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അച്ചിപ്പുടവ സമരവും മൂക്കുത്തി സമരവും എല്ലാം ഇന്നത്തെ തലമുറ പഠിക്കേണ്ടതു തന്നെയാണെന്നും അരുൺകുമാർ കുറിച്ചു.

തിരുവിതാംകൂർ രാജാവിന്റെ ഭരണം സത്യത്തിലും നീതിയിലും അധിഷ്ഠിതമായ ഭരണമാണെന്നും രാജകിങ്കരന്മാരും ദിവൻമാരും ഇടപെട്ട് അത് ജനവിരുദ്ധമാക്കുന്നത് എന്നാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ഇത് പൂർണ്ണമായും ശരിയാണോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. നവോത്ഥാന നേട്ടങ്ങളുടെ പൈതൃകം ഏറ്റെടുക്കാൻ വർഗ്ഗീയ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന സമകാലീന സന്ദർഭത്തിൽ ഈ സിനിമക്ക് നല്ല പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഭിനന്ദനങ്ങൾക്കൊപ്പം ചില വിമർശനങ്ങളും അരുൺ കുമാർ ഉന്നയിക്കുന്നുണ്ട്. മുലക്കരം പിരിക്കാൻ വന്ന രാജ കിങ്കരന്മാർക്ക് മുന്നിൽ അരിവാൾ കൊണ്ട് തന്റെ മുലകൾ അറുത്ത് ചേമ്പിലയിൽ നൽകി ചോര വാർന്നു നങ്ങേലി മരിച്ചുവീണത് 1803 ലാണെന്നും തുടർന്ന് ശ്രീമൂലം തിരുനാൾ രാമവർമ രാജാവ് 1810-ൽ മുലക്കരം പിൻവലിച്ചു എന്നും രേഖപ്പെടുത്തുന്നുണ്ട്. ഇത് ആറാട്ടുപുഴ വേലായുധ പണിക്കറുടെ ജിവിത കാലഘട്ടവുമായി ഒത്തു പോകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അരുൺ കുമാർ എഴുതി.

അയിത്ത ജാതിക്കാർ അടുത്തു വരാതിരിക്കാൻ സവർണ്ണ ജാതിക്കാർ " ഹോയ്" ശബ്ദം കേൾപ്പിച്ച് വഴി നടക്കാനുള്ള സ്വാതന്ത്യം നിഷേധിക്കുന്നനെതിരെ നടത്തിയ പോരാട്ടങ്ങളും അതിന്റെ ഭാഗമായി പണിക്കർക്ക് ഒരു കൊല്ലം ജയിൽ ശിക്ഷ വിധിച്ചതും കുറച്ചു കൂടി വിപുലമായി ഉൾപ്പെടുത്തണമായിരുന്നു. ശ്രീ പത്മനാഭന്റെ തിരുവാഭരണങ്ങൾ കളവു നടത്തിയത് കായംകുളം കൊച്ചുണ്ണിയായിരുന്നുവെന്നത് ഒരു പുതിയ അറിവാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

Content Highlights: adv ks arun kumar about pathonpatham noottandu movie, siju wilson and vinayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented