തീ പാറും പ്രകടനവുമായി നിവിന്‍ പോളി; പടവെട്ട് ടീസര്‍ 


1 min read
Read later
Print
Share

Padavettu

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി നായകനായ പടവെട്ടിന്റെ തകര്‍പ്പന്‍ പുറത്തിറങ്ങി. ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒക്ടോബര്‍ 21ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹില്‍ ശര്‍മ്മ കോ-പ്രൊഡ്യൂസറാണ്. ബിബിന്‍ പോള്‍, സുരാജ് കുമാര്‍, അക്ഷയ് വല്‍സംഗ്ക്കര്‍ ആശിഷ് മെഹ്‌റ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ഛായാഗ്രഹണം - ദീപക് ഡി മേനോന്‍, എഡിറ്റര്‍ - ഷഫീഖ് മുഹമ്മദ് അലി, സംഗീതം - ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ - അഭിജിത്ത് ദേബ്, ആര്‍ട്ട് - സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവീ, ലിറിക്സ് - അന്‍വര്‍ അലി, മേക്കപ്പ് - റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ - മഷര്‍ ഹംസ, വിഷ്വല്‍ ഇഫക്ട്‌സ് - മൈന്‍ഡ്സ്റ്റിന്‍ സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, ആക്ഷന്‍ ഡയറക്ടര്‍ - ദിനേശ് സുബ്ബരായന്‍, ഡിഐ കളറിസ്റ്റ് - പ്രസത് സോമശേഖര്‍, ഡിജിറ്റല്‍ പ്രോമോ - ഹരികൃഷ്ണന്‍ ബി എസ്, ടീസര്‍ കട്ട് - ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റില്‍സ് - രഞ്ജിനി അച്യുതന്‍, സ്റ്റില്‍സ് - ബിജിത് ധര്‍മടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈന്‍സ് - ഓള്‍ഡ് മങ്ക്സ്, പി ആര്‍ ഒ - ആതിര ദില്‍ജിത്.

Content Highlights: Padavettu - Official Teaser Nivin Pauly Aditi Balan Shine Tom Chacko

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented