ബുക്ക് മൈ ഷോയിൽ 100 ശതമാനം റേറ്റിങ്, പടവെട്ട് കുതിക്കുന്നു


നിവിൻ പോളിയുടെ പ്രകടനവും ഷമ്മി തിലകന്റെ വില്ലൻ കഥാപാത്രവുമാണ് ഏറെ ശ്രദ്ധേയമാകുന്നത്.     

പടവെട്ട് സിനിമയുടെ പോസ്റ്റർ | Photo: www.facebook.com/NivinPauly/photos

ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആയ ബുക്ക് മൈ ഷോയിൽ 10ൽ 10 റേറ്റിംഗ് നേടി നിവിൻപോളി ചിത്രം പടവെട്ട് മുന്നേറുന്നു. മൂന്നാം ദിവസമായ ഞായറാഴ്ചയും നല്ല ബുക്കിംഗ് ആണ് സിനിമക്ക് ലഭിക്കുന്നത്. പ്രധാന കേന്ദ്രങ്ങളിൽ എല്ലാം ഹൗസ്ഫുൾ ഷോകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്.

അപൂർവമായിട്ടാണ് ബുക്ക് മൈ ഷോ ആപ്പിൽ സിനിമ കണ്ടവരുടെ റേറ്റിംഗ് 10ൽ 10 വരുന്നത്. 1300ലേറെ യൂസർമാരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാള സിനിമക്ക് അടുത്തൊന്നും ഇത്ര നല്ല റേറ്റിംഗ് കിട്ടിയിട്ടില്ല.ആദ്യ രണ്ടുദിവസത്തേക്കാൾ ബുക്കിംഗ് മൂന്നാം ദിവസം ചിത്രത്തിന് കിട്ടുണ്ട്. പ്രീ റിലീസ് ബിസിനസ്സ് 20 കോടിക്ക് മുകളിൽ നേടിയ ചിത്രം ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ വലിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. 12 കോടിയാണ് ബജറ്റ് എന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരുന്നത്. നെറ്റ്ഫ്ലിക്സ്, സൂര്യ ടിവി എന്നിവർ ഓടിടി, സാറ്റലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

നിവിൻ പോളിയുടെ പ്രകടനവും ഷമ്മി തിലകന്റെ വില്ലൻ കഥാപാത്രവുമാണ് ഏറെ ശ്രദ്ധേയമാകുന്നത്.

മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്. ‌ ചിത്രത്തിൽ നിവിൻ പോളി കോറോത്ത് രവി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ, അദിതി ബാലൻ, രമ്യ സുരേഷ്, ഇന്ദ്രൻസ്, ദാസൻ കോങ്ങാട്, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

നിവിൻ പോളിയുടെ ഇതുവരെ കാണാത്ത പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. ഗോവിന്ദ് വസന്തയുടെ സംഗീതവും ഇതിനകം തന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ സഹകരണത്തിൽ സരിഗമ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോൻ നിർവഹിക്കുന്നു. എഡിറ്റർ - ഷഫീഖ് മുഹമ്മദ് അലി, ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിജിത്ത് ദേബ്, ആർട്ട് - സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവീ, ലിറിക്സ് - അൻവർ അലി, മേക്കപ്പ് - റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - മഷർ ഹംസ.

Content Highlights: full rating in bookmy show app, padavett movie performing well in box office, nivin pauly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented