'പടച്ചോനെ ഇങ്ങള് കാത്തോളീ' സിനിമയുടെ പോസ്റ്റർ
ബിജിത് ബാല സംവിധാനം ചെയ്ത 'പടച്ചോനെ ഇങ്ങള് കാത്തോളീ' രണ്ടര മണിക്കൂറിൽ നിന്ന് രണ്ടുമണിക്കൂറിലേക്ക് ചുരുക്കി തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ചിത്രത്തിന്റെ പുതിയ പതിപ്പിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രീനാഥ് ഭാസി, ആൻ ശീതൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം പൊളിറ്റിക്കൽ സറ്റയറാണ്. നവംബർ 24 നാണ് ചിത്രം റിലീസ് ചെയ്തത്.
ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ 'വെള്ളം', 'അപ്പൻ' എന്നീ സിനിമകളുടെ നിർമ്മാതാക്കളായ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് പ്രദീപ് കുമാർ കാവുന്തറയാണ്. കണ്ണൂർ ജില്ലയിലെ ചിന്തമംഗലം എന്ന ഗ്രാമത്തെ ആധാരമാക്കിയാണ് കഥ സഞ്ചരിക്കുന്നത്. രാഷ്ട്രീയം, പ്രണയം, വിശ്വാസം എന്നീ വിഷയങ്ങളാണ് സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നത്. ദിനേശൻ എന്ന ഇടതുപക്ഷ നേതാവിനെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിച്ചിരിക്കുന്നത്. രേണുകയെ ആൻ ശീതളും കൈകാര്യം ചെയ്തു. ദിനേശന്റെ പ്രണയിനി ആയിട്ടാണ് രേണുക പ്രത്യക്ഷപ്പെടുന്നത്. പാർട്ടിയും പാർട്ടിപരിപാടികളുമായി നടക്കുന്ന ദിനേശന്റെ സുഹൃത്തുക്കളാണ് ഇന്ദു, കെ.കെ എന്ന കേരളകുമാരൻ, ഗിരി, ഗുണ്ട് സജി എന്നിവർ.
'ക്ലീൻ യു' സർട്ടിഫിക്കറ്റ് നേടിയ ചിത്രം എല്ലാതരം പ്രേക്ഷകർക്കും ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം പക്വതയോടെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. 9 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഷാൻ റഹ്മാൻ ഈണമിട്ട ഗാനങ്ങൾ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. രാം ശരത്താണ് പശ്ചാത്തല സംഗീതം. രമ്യാ നമ്പീശനും കെഎസ് ഹരിശങ്കറും ചേർന്നാലപിച്ച 'എന്ത് പാങ്ങ് എന്ത് പാങ്ങ് ' എന്ന ഗാനം പുറത്തുവിട്ട അന്ന് മുതൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്. കണ്ണൂരിന്റെ മനോഹാരിത ഒട്ടും ചോരാതെ ഒപ്പിയെടുത്തിട്ടുണ്ട് ഛായാഗ്രഹൻ വിഷ്ണു പ്രസാദ്. കിരൺ ദാസാണ് എഡിറ്റർ.
Content Highlights: trimmed version of padachone ingalu katholi movie in theatres, sreenath bhasi, grace antony
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..