ശ്രീനാഥ് ഭാസി ചിത്രം 'പടച്ചോനെ ഇങ്ങള് കാത്തോളീ' വ്യാഴാഴ്ച മുതൽ തിയേറ്ററുകളിൽ


ദിനേശൻ എന്ന ഇടതുപക്ഷ നേതാവിനെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്.

'പടച്ചോനെ ഇങ്ങള് കാത്തോളീ'യുടെ പോസ്റ്റർ

ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത് ബാല സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'പടച്ചോനെ ഇങ്ങള് കാത്തോളീ'. ചിത്രം വ്യാഴാഴ്ച മുതൽ തിയേറ്ററുകളിലെത്തും. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ 'വെള്ളം', 'അപ്പൻ' എന്നീ സിനിമകളുടെ നിർമ്മാതാക്കളായ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 'ക്ലീൻ യു' സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് പ്രദീപ് കുമാർ കാവുന്തറയാണ്.

ഗ്രാമീണ പശ്ചാത്തലത്തിൽ രാഷ്ട്രീയം, പ്രണയം, നർമ്മം, സം​ഗീതം എന്നിവക്ക് പ്രാധാന്യം നൽകി‍ ഒരുക്കിയ ചിത്രത്തിൽ ദിനേശൻ എന്ന ഇടതുപക്ഷ നേതാവിനെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. ഷെയിൻ നിഗം നായകനായെത്തിയ മലയാള ചിത്രം 'ഇഷ്ഖി'ലൂടെ പ്രേക്ഷകപ്രീതി നേടിയ ആൻ ശീതളാണ് നായിക. രേണുക എന്നാണ് ആൻ ശീതളിന്റെ കഥാപാത്രത്തിന്റെ പേര്.



വിഷ്ണു പ്രസാദ് ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ആർട്ട് ഡയറക്ടർ- അർക്കൻ എസ് കർമ്മ, പശ്ചാത്തല സംഗീതം- രാം ശരത്, മേയ്ക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പി.ആർ.ഒ- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിം​ഗ്- ഹുവൈസ് (മാക്സ്സോ).

Content Highlights: sreenath bhasi, padachone ingalu katholi from november 24


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented